കണ്ണോളം കണ്ടു വണങ്ങി...; അയ്യന്റെ തിരുവാഭരണ പേടകം തൊട്ടുവണങ്ങാൻ വൻ ഭക്തജനത്തിരക്ക്
റാന്നി ∙ തിരുവാഭരണ പേടകങ്ങളെ തൊട്ടുവണങ്ങി മനം നിറച്ചു ഭക്തരുടെ മടക്കം. ഒരു വർഷത്തെ കാത്തിരിപ്പിന് ഇതോടെ അവസാനം. അടുത്ത തീർഥാടനം വരെ ഭക്തരുടെ മനസ്സുകളിൽ അയ്യപ്പന്റെ തേജോമയ രൂപം നിറഞ്ഞു നിൽക്കും.നിറപറയും നിലവിളക്കും ഒരുക്കി നെയ്ത്തിരി നാളങ്ങൾ തെളിച്ചാണ് ഇരവുപകലുകളെ ധന്യമാക്കിയ ഘോഷയാത്രയ്ക്കു ഭക്തർ

റാന്നി ∙ തിരുവാഭരണ പേടകങ്ങളെ തൊട്ടുവണങ്ങി മനം നിറച്ചു ഭക്തരുടെ മടക്കം. ഒരു വർഷത്തെ കാത്തിരിപ്പിന് ഇതോടെ അവസാനം. അടുത്ത തീർഥാടനം വരെ ഭക്തരുടെ മനസ്സുകളിൽ അയ്യപ്പന്റെ തേജോമയ രൂപം നിറഞ്ഞു നിൽക്കും. നിറപറയും നിലവിളക്കും ഒരുക്കി നെയ്ത്തിരി നാളങ്ങൾ തെളിച്ചാണ് ഇരവുപകലുകളെ ധന്യമാക്കിയ ഘോഷയാത്രയ്ക്കു ഭക്തർ വരവേൽപു നൽകിയത്. നെയ്തേങ്ങയും കരിക്കും വഴിപാടുകളായി സമർപ്പിച്ചു. തീർഥാടകർക്കു ദാഹമകറ്റാൻ കാപ്പിയും ചായയും ചുക്കുകാപ്പിയും ചൂടുവെള്ളവും ശീതള പാനീയങ്ങളും ഒരുക്കിയിരുന്നു.
പരമ്പരാഗത തീർഥാടന പാതകളിലെ പഞ്ചായത്തുകളെല്ലാം സ്വീകരണവുമായി രംഗത്തുണ്ടായിരുന്നു.പ്രമോദ് നാരായൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.സന്തോഷ്, കെ.ആർ.പ്രകാശ്, ലത മോഹൻ, പി.എസ്.മോഹനൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഒ.എൻ.യശോധരൻ, ഡി.ശ്രീകല എന്നിവരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമുദായിക നേതാക്കൾ എന്നിവരും സ്വീകരണത്തിൽ പങ്കാളികളായി.
പേരൂച്ചാൽ ജംക്‌ഷൻ, കുത്തുകല്ലുങ്കൽപടി, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്, മാടമൺ എസ്എൻഡിപി ഗുരുമന്ദിരം, സുധാലയം, മാടമൺ വള്ളക്കടവ് മണ്ഡകത്തിൽ, മാടമൺ ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട് ജംക്‌ഷൻ, പെരുനാട് കൂടക്കാവിൽ, വെള്ളാമണ്ണിൽ, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, കൂനംകര ജംക്‌ഷൻ, പുതുക്കട, ളാഹ ചെമ്മണ്ണ് കയറ്റം, ളാഹ അങ്കണവാടിപടി, ളാഹ മുത്താരമ്മൻ കോവിൽ എന്നിവിടങ്ങളിൽ താഴ്ത്തിവച്ച പേടകങ്ങളിൽ തൊട്ടുവണങ്ങാനും കാണിക്കയർപ്പിക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.