അടൂർ∙ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. കലഞ്ഞൂർ മാങ്കോട് ബാബുവിലാസം വീട്ടിൽ അജിത്താണ്(പക്രു–31) അറസ്റ്റിലായത്. ഇന്നലെ രാത്രി വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഓണ നാളുകളിൽ യുവതിയുടെ വീട്ടിലെത്തി സൗഹൃദം പുതുക്കുകയും, ക്രിസ്മസ് കഴിഞ്ഞ് ഒരു ദിവസം രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ∙ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. കലഞ്ഞൂർ മാങ്കോട് ബാബുവിലാസം വീട്ടിൽ അജിത്താണ്(പക്രു–31) അറസ്റ്റിലായത്. ഇന്നലെ രാത്രി വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഓണ നാളുകളിൽ യുവതിയുടെ വീട്ടിലെത്തി സൗഹൃദം പുതുക്കുകയും, ക്രിസ്മസ് കഴിഞ്ഞ് ഒരു ദിവസം രാത്രി വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പീ‍ഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഒരു ദിവസവും ഫെബ്രുവരി 12നും വീട്ടിൽ അതിക്രമിച്ചുകയറി വീണ്ടും പീഡനം ആവർത്തിക്കുകയും യുവതി ഗർഭിണിയാകുകയും ചെയ്തു. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ ജനറലാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി അവിടെയെത്തി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

English Summary:

Adoor rape case: Ajith (Pakru) was arrested for allegedly raping and impregnating a young woman. The police investigation led to his arrest after the victim filed a complaint.