അപകടപ്പേടി വളർത്തി മാവ്; മുറിച്ചു നീക്കാൻ നടപടിയില്ല

ചാലാപ്പള്ളി∙ . അപകടകരമായ മരം മുറിച്ചുനീക്കാൻ വൈകുന്നു, അപകടം വഴിമാറുന്നതു തലനാരിഴയ്ക്ക്. പൂവനക്കടവ്– ചെറുകോൽപുഴ റോഡിൽ താളിയനിപ്പടിക്കു സമീപം കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.കൊടും വളവിൽ പാതയിലേക്കു കയറി നിൽക്കുന്ന മാവിന്റെ പടുകൂറ്റൻ ശിഖരമാണു കനത്തമഴയിലും കാറ്റിലും റോഡിലേക്കു ചീന്തി

ചാലാപ്പള്ളി∙ . അപകടകരമായ മരം മുറിച്ചുനീക്കാൻ വൈകുന്നു, അപകടം വഴിമാറുന്നതു തലനാരിഴയ്ക്ക്. പൂവനക്കടവ്– ചെറുകോൽപുഴ റോഡിൽ താളിയനിപ്പടിക്കു സമീപം കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.കൊടും വളവിൽ പാതയിലേക്കു കയറി നിൽക്കുന്ന മാവിന്റെ പടുകൂറ്റൻ ശിഖരമാണു കനത്തമഴയിലും കാറ്റിലും റോഡിലേക്കു ചീന്തി വീണത്. മണിക്കൂറുകളോളം ഗതാഗതം വഴിതിരിച്ചുവിട്ടു. കൊടും വളവിലെ മാവിന്റെ തായ്ത്തടിയുടെ വേരുകളും ശിഖരങ്ങളിൽ ചിലതും ജീർണിച്ച അവസ്ഥയിലാണ്, മിക്കപ്പോഴും ഉണക്ക കമ്പുകൾ പാതയിലേക്കു പതിക്കുന്ന കാഴ്ച.
ഇരുവശത്തുനിന്നും എത്തുന്ന വാഹനങ്ങൾ മാവിന്റെ മറവു കാരണം അടുത്തെത്തിയാൽ മാത്രമേ കാണൻ കഴിയുകയുള്ളൂ എന്നതാണ് സ്ഥിതി. ഇവിടെ വാഹനങ്ങൾക്ക് പാതയോരം ചേർക്കാനും കഴിയില്ല. ഉന്നത പ്രസരണ ശേഷിയുള്ള 2 വൈദ്യുതത്തൂണുകളും കമ്പികളും കഴിഞ്ഞ രാത്രി മരശിഖരം വീണ് നാശോന്മുഖമായി.ഈ സമയം കടന്നുപോയ പിക്കപ് വാനിന്റെ പിന്നിലെ തട്ടിൽ പതിച്ചെങ്കിലും അപകടം വഴിമാറുകയായായിരുന്നു. ഈ റോഡിൽ ഇത്തരത്തിൽ അപകടകരമാം വിധത്തിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കണമെന്നു താലൂക്ക് വികസന സമിതിയിലടക്കം ആവശ്യമുയർന്നിട്ടും നടപടിയുണ്ടായില്ല. സുരക്ഷിത യാത്രയൊരുക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.