ബീയറിന് 10 രൂപ കൂടുതൽ വാങ്ങി; 20,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി

റാന്നി ∙ ബവ്കോയുടെ പെരുനാട് മദ്യവിൽപനശാലയിൽ ബീയറിന് എംആർപിയേക്കാൾ 10 രൂപ കൂടുതൽ വാങ്ങിയതിനെതിരെ ജില്ലാ കൺസ്യൂമർ തർക്ക പരിഹാര കമ്മിഷനിൽ ഹർജി ഫയൽ ചെയ്തു. മാമ്പാറ സ്വദേശിയാണ് ഹർജിക്കാരൻ.650 മില്ലിലീറ്ററിന്റെ ബീയർ വാങ്ങിയപ്പോൾ കുപ്പിയിൽ എംആർപിയായി രേഖപ്പെടുത്തിയിരുന്നത് 170 രൂപയാണ്. 180 രൂപയുടെ ബിൽ

റാന്നി ∙ ബവ്കോയുടെ പെരുനാട് മദ്യവിൽപനശാലയിൽ ബീയറിന് എംആർപിയേക്കാൾ 10 രൂപ കൂടുതൽ വാങ്ങിയതിനെതിരെ ജില്ലാ കൺസ്യൂമർ തർക്ക പരിഹാര കമ്മിഷനിൽ ഹർജി ഫയൽ ചെയ്തു. മാമ്പാറ സ്വദേശിയാണ് ഹർജിക്കാരൻ. 650 മില്ലിലീറ്ററിന്റെ ബീയർ വാങ്ങിയപ്പോൾ കുപ്പിയിൽ എംആർപിയായി രേഖപ്പെടുത്തിയിരുന്നത് 170 രൂപയാണ്. 180 രൂപയുടെ ബിൽ നൽകുകയും അത് അടയ്ക്കുകയും ചെയ്തു.
10 രൂപ കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അസഭ്യ വാക്കുകൾ പറഞ്ഞ് അപമാനിച്ചെന്നാണ് പരാതി. ഹർജി ഫയലിൽ സ്വീകരിച്ച കമ്മിഷൻ കൂടുതൽ തെളിവുകളെടുക്കുന്നതിനും ഇരുകൂട്ടരെയും വിസ്തരിക്കുന്നതിനുമായി ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്. അമിത വില തിരികെ നൽകുകയും 20,000 രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.