കറ്റോട് പാലം വീതികൂട്ടി നിർമിക്കാൻ വഴി തെളിയുന്നു

തിരുവല്ല∙ ടികെ റോഡിലെ കറ്റോട് പാലം വീതികൂട്ടി പണിയാനുള്ള സാധ്യത തെളിയുന്നു. പാലം പണിക്കു തടസ്സമായി നിലകൊള്ളുന്ന ചീപ്പും ഷട്ടറും മാറ്റിസ്ഥാപിക്കാൻ തുക അനുവദിക്കാമെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണു പുതിയ പാലത്തിനായി സാധ്യത തെളിയുന്നത്. ചീപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി മുൻപു

തിരുവല്ല∙ ടികെ റോഡിലെ കറ്റോട് പാലം വീതികൂട്ടി പണിയാനുള്ള സാധ്യത തെളിയുന്നു. പാലം പണിക്കു തടസ്സമായി നിലകൊള്ളുന്ന ചീപ്പും ഷട്ടറും മാറ്റിസ്ഥാപിക്കാൻ തുക അനുവദിക്കാമെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണു പുതിയ പാലത്തിനായി സാധ്യത തെളിയുന്നത്.ചീപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി മുൻപു 45 ലക്ഷം രൂപ അനുവദിച്ചിരുന്നു.എന്നാൽ ഇറിഗേഷൻ വകുപ്പിന്റെ കാലപ്പഴക്കം ചെന്ന ചീപ്പും ഷട്ടറും മാറ്റി സ്ഥാപിക്കുന്നതു ഗുണകരമല്ലായെന്ന പഠനത്തെ തുടർന്ന് ഇതു മാറ്റി സ്ഥാപിക്കാൻ 1.22കോടി രൂപ അനുവദിക്കാമെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ മാത്യു ടി.തോമസ് എംഎൽഎയെ അറിയച്ചതോടെയാണു പ്രതീക്ഷ ഉയരുന്നത്.
ചീപ്പ് മാറ്റിയെങ്കിൽ മാത്രമേ പുതിയ പാലം യാഥാർഥ്യമാകൂ. 3.96 കോടി രൂപയാണു പുതിയ പാലത്തിനായി അനുവദിച്ചിരുന്നത്. രണ്ടുവർഷം മുൻപായിരുന്നു ഇത്. പുതിയ നിരക്കിൽ എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നേക്കാം.ടി.കെ റോഡിൽ തിരുവല്ല നഗരസഭയുടെയും കവിയൂർ പഞ്ചായത്തിന്റെയും അതിർത്തിയിലാണു പാലം. കറ്റോട് വലിയ തോടിനു കുറുകെയുള്ള പാലത്തിന് 50ൽ ഏറെ വർഷത്തെ പഴക്കമുണ്ട്.
പാലം വീതി കൂട്ടി നിർമിക്കണം എന്നതു വർഷങ്ങൾ നീണ്ട ആവശ്യമാണ്. ടികെ റോഡ് വീതിയിൽ ഉന്നത നിലവാരത്തിൽ നവീകരിക്കുക ഉണ്ടായി. എന്നാൽ ഈ റോഡിലെ പാലങ്ങളിൽ ഏറ്റവും വീതി കുറവ് കറ്റോട് പാലത്തിന് ആണ്. ഇറിഗേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ പുതിയ പാലം നിർമാണത്തിനുള്ള സാങ്കേതിക നടപടികൾക്കു തുടക്കമാകും.
വീതി കുറഞ്ഞ കറ്റോട് പാലത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടു ബസുകൾക്ക് ഒരേസമയം പാലത്തിലൂടെ കടന്നു പോകാൻ കഴിയില്ല.അപകടങ്ങൾ പാലത്തിന്റെ കൈവരികൾ എല്ലാം തകർത്തിരുന്നു.പുതിയ വീതിയുള്ള പാലം വരുന്നതോടെ ഇവിടെ അപകടം കുറയ്ക്കാൻ കഴിയും എന്നാണു പ്രതീക്ഷിക്കുന്നത്.