കാറ്റിൽ പിഴുതു വീണ മരം മുറിച്ചു നീക്കിയില്ല

ഇടമുറി ∙ വനപാലകരുടെ ഉറപ്പ് വാക്കുകളിൽ ഒതുങ്ങി. കാറ്റിൽ പിഴുതു വീണ മരം മാസങ്ങൾ പിന്നിട്ടിട്ടും തോട്ടിൽ നിന്നു മുറിച്ചു നീക്കിയിട്ടില്ല. ഇടമുറി പാലത്തിനു സമീപം ഇരപ്പംപാറ തോട്ടിലാണ് നീരൊഴുക്കിനു തടസ്സമായി വാക മരം കിടക്കുന്നത്.വനം വകുപ്പിൽ നിന്ന് റബർ ബോർഡ് കുത്തക പാട്ടത്തിനെടുത്തിട്ടുള്ള സ്ഥലമാണിത്.

ഇടമുറി പാലം–ഇരപ്പംപാറ–ഇടമുറി അമ്പലംപടി റോഡിനോടു ചേർന്നു നിന്നിരുന്ന മരമാണിത്. 6 മാസങ്ങൾക്കു മുൻപ് കാറ്റിലും മഴയിലുമാണ് മരം വീണത്. റോഡിനു കുറുകെ തോട്ടിലേക്കു വീണു കിടക്കുകയായിരുന്നു. അഗ്നി രക്ഷാസേന റോഡിലെ ഭാഗം മുറിച്ചു നീക്കി ഗതാഗത തടസ്സം ഒഴിവാക്കിയിരുന്നു. ബാക്കി റോഡിന്റെ വശത്തും തോട്ടിലുമായി കിടക്കുകയാണ്. റബർ ബോർഡിന് ഇതു മുറിച്ചു നീക്കാൻ കഴിയില്ല.
വനം വകുപ്പാണ് മുറിക്കേണ്ടത്. ഇതു ചൂണ്ടിക്കാട്ടി സമീപവാസി റാന്നി താലൂക്ക് വികസനസമിതിയിൽ പരാതി നൽകിയിരുന്നു.അടിയന്തര നടപടി സ്വീകരിക്കാമെന്നാണ് കരികുളം വനം സ്റ്റേഷൻ അധികൃതർ സമിതി യോഗത്തിൽ അറിയിച്ചത്. പരാതിക്കു പരിഹാരം കണ്ടെന്ന് അടുത്ത യോഗത്തിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും തടി തോട്ടിൽ കിടക്കുകയാണ്. ഇത് ആരു മുറിച്ചു നീക്കുമെന്ന ചോദ്യമാണു ബാക്കി.