മോഡലും പാചകവിദഗ്ധയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം∙ അവതാരകയും മോഡലും പാചകവിദഗ്ധയുമായ ജാഗീ ജോണിനെ (45) ദുരൂഹ സാഹചര്യത്തിൽ നഗരത്തിലെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണെന്നു പൊലീസ്

തിരുവനന്തപുരം∙ അവതാരകയും മോഡലും പാചകവിദഗ്ധയുമായ ജാഗീ ജോണിനെ (45) ദുരൂഹ സാഹചര്യത്തിൽ നഗരത്തിലെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണെന്നു പൊലീസ് അറിയിച്ചു. ആത്മഹത്യയാണോയെന്നു സംശയമുണ്ട്.
കവടിയാറിനു സമീപം കുറവൻകോണം ഹിൽഗാർഡനിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകണം മരണം നടന്നത് എന്നാണു സൂചന. ജാഗിയെ ഫോണിൽ കിട്ടുന്നില്ലെന്നു കൊച്ചിയിലെ സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് ഇവരുടെ കുടുംബസുഹൃത്തായ ഡോക്ടർ ഇന്നലെ വൈകിട്ട് ഇവിടെ എത്തിയിരുന്നു. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തുടർന്നു പേരൂർക്കട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി ജനലിലൂടെ നോക്കിയപ്പോഴാണു ജാഗി അടുക്കളയിൽ നിലത്തു കിടക്കുന്നതായി കണ്ടത്. തുടർന്നു വാതിൽ പൊളിച്ച് അകത്തുകയറി.ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നടപടി പൂർത്തിയാക്കി മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തും. കൊട്ടാരക്കര സ്വദേശിയായ ജാഗി വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണു താമസം. ഏഴു വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമായ ജാഗീ ജോൺ, പാചകക്കുറിപ്പുകളിലൂടെയും വിഡിയോകളിലൂടെയുമാണ് ഏറെ പ്രശസ്ത. വിവിധ പാചകമത്സരങ്ങളിൽ വിധികർത്താവുമായിട്ടുണ്ട്.