തിരുവനന്തപുരം∙ ഉത്സവം ആരംഭിച്ച് 5 ദിവസം പിന്നിട്ടപ്പോൾ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് നിയന്ത്രണാതീതമായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടത്തുന്ന ദീപാരാധന തൊഴുത് ആറ്റുകാലമ്മയുടെ അനുഗ്രഹ വരം നേടാൻ നാടിന്റെ നാനാ ദിക്കിൽ നിന്നും ഭക്തർ പ്രവഹിക്കുകയാണ്. ബാരിക്കേഡുകൾ സജ്ജീകരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഉത്സവം ആരംഭിച്ച് 5 ദിവസം പിന്നിട്ടപ്പോൾ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് നിയന്ത്രണാതീതമായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടത്തുന്ന ദീപാരാധന തൊഴുത് ആറ്റുകാലമ്മയുടെ അനുഗ്രഹ വരം നേടാൻ നാടിന്റെ നാനാ ദിക്കിൽ നിന്നും ഭക്തർ പ്രവഹിക്കുകയാണ്. ബാരിക്കേഡുകൾ സജ്ജീകരിച്ച് നിയന്ത്രിക്കുന്നുണ്ടെങ്കിലും ഭക്തരുടെ എണ്ണത്തിലെ വർധന കാരണം നിയന്ത്രണങ്ങളെല്ലാം പാളുന്നു. പലപ്പോഴും ഭക്തരുടെ നിര കോംപൗണ്ടിനു പുറത്തേക്കു നീണ്ടു. അതേസമയം, പൊങ്കാല സാമഗ്രികളുടെ വിൽപനയും നഗരത്തിൽ തകൃതിയായി. കുഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന 9 നാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല.

പുലർച്ചെ ദേവിയെ പള്ളിയുണർത്തുന്നതു മുതൽ ആരംഭിക്കുന്ന തിരക്ക് രാത്രി വൈകുവോളം നീളുന്ന കാഴ്ചയാണ്. തൊഴു കൈകളുമായി അമ്മയെ  ധ്യാനിച്ചു നിൽക്കുന്നവരുടെ കാഴ്ചയാണ് ആറ്റുകാലിലും പരിസരത്തും. പൊങ്കാല ദിവസം എത്താൻ കഴിയാത്തവരാണ് ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നവരിലേറെയും. മറ്റു ജില്ലകളിൽ നിന്നുളളവരാണ് കൂടുതലും ഈ സമയത്ത് ക്ഷേത്ര ദർശനത്തിനെത്തുന്നത്.

ADVERTISEMENT

പൊങ്കാല സാമഗ്രികളുടെ വിൽപന ദിവസങ്ങൾക്കു മുൻപേ ആരംഭിച്ചു. പ്രധാനമായും പൊങ്കാല സമർപ്പണത്തിനുളള മൺ കലങ്ങളുടെ വിൽപനയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലായി ആരംഭിച്ചിരിക്കുന്നത്. പൊങ്കാല കിറ്റുകളുടെ വിൽപനയും പൊടിപൊടിക്കുന്നു. വരും ദിവസങ്ങളിൽ ഭക്ത ജനത്തിരക്ക് ക്രമാതീതമായി വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. 

ദേവിയുടെ നിർബന്ധത്തിനു വഴങ്ങി ദരിദ്രനായ കോവലൻ ചിലമ്പ് വിൽക്കാനായി കൊണ്ടു പോകുന്ന ഭാഗമാണ് ഇന്നലെ തോറ്റംപാട്ടിൽ അവതരിപ്പിച്ചത്. താൻ ചെയ്ത കുറ്റം മറച്ചു വയ്ക്കാനായി, ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാ നഗരിയിലെ സ്വർണപ്പണിക്കാരൻ പാണ്ഡ്യരാജാവിന്റെ സദസ്സിൽ എത്തിക്കുന്ന ഭാഗമാണ് ഇന്ന് അവതരിപ്പിക്കുക. പൊങ്കാലയ്ക്കും അന്നേ ദിവസം വൈകിട്ടു നടത്തുന്ന ദേവിയുടെ പുറത്തെഴുന്നള്ളത്തിനുമുള്ള ഒരുക്കങ്ങളിലാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ.