തിരുവനന്തപുരം∙ കെഎസ്ആർടിസി മിന്നൽ സമരം കത്തിനിന്ന ഇന്നലെ ഗൂഗിൾ മാപ്പിൽ കയറി തമ്പാനൂർ തിരഞ്ഞവരെല്ലാം തലങ്ങും വിലങ്ങുമുള്ള ചുവപ്പുവരകൾ കണ്ട് അമ്പരന്നിട്ടുണ്ടാകണം. ബസുകൾ റോഡിൽ വരിവരിയായി നിർത്തിയിട്ടു നടത്തിയ സമരത്തെത്തുടർന്നാണ് തമ്പാനൂരിൽ പ്രധാന വഴികളിലെല്ലാം വർധിച്ച ഗതാഗതക്കുരുക്ക് വ്യക്തമാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസി മിന്നൽ സമരം കത്തിനിന്ന ഇന്നലെ ഗൂഗിൾ മാപ്പിൽ കയറി തമ്പാനൂർ തിരഞ്ഞവരെല്ലാം തലങ്ങും വിലങ്ങുമുള്ള ചുവപ്പുവരകൾ കണ്ട് അമ്പരന്നിട്ടുണ്ടാകണം. ബസുകൾ റോഡിൽ വരിവരിയായി നിർത്തിയിട്ടു നടത്തിയ സമരത്തെത്തുടർന്നാണ് തമ്പാനൂരിൽ പ്രധാന വഴികളിലെല്ലാം വർധിച്ച ഗതാഗതക്കുരുക്ക് വ്യക്തമാക്കുന്ന ചുവപ്പുവര തെളിഞ്ഞത്. ഏതായാലും നഗരത്തിലൂടെ പോകുന്നവർക്കു ഭാവിയിൽ സമാനമായ ഒരു പ്രശ്നമുണ്ടായാലും വഴിമാറിപ്പോകാൻ ഗൂഗിൾ മാപ്പ് തന്നെ ശരണം.

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന് ദുരിതത്തിലായ യാത്രക്കാരും നാട്ടുകാരും തമ്പാനൂർ ബസ് ടെർമിനലിനു മുന്നിൽ റോഡ് ഉപരോധിച്ചപ്പോൾ മാറ്റാനെത്തിയ പൊലീസ്.

എന്താണീ ചുവപ്പു വര?

ADVERTISEMENT

റോഡിലെ തിരക്കിന്റെ തോതനുസരിച്ച് വിവിധ നിറങ്ങൾ മാപ്പിൽ പ്രത്യക്ഷപ്പെടും. പച്ച വരയെങ്കിൽ ട്രാഫിക് തടസ്സം ഒട്ടുമില്ല. ഓറഞ്ചെങ്കിൽ മീഡിയം ട്രാഫിക്. ചുവപ്പോ കടുംചുവപ്പോ ആണെങ്കിൽ ഹെവി ട്രാഫിക് എന്നർഥം. ഇന്നലെ തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്ത് ഏറെയും കടുംചുവപ്പ് വരകളായിരുന്നു. 

അപ്രതീക്ഷിത സമരത്തെ തുടർന്ന് തമ്പാനൂർ കെഎസ്അർടിസി ബസ് ടെർമിനലിൽ കുടുങ്ങിയ യാത്രക്കാർ.

എങ്ങനെ നോക്കണം ?

ADVERTISEMENT

ഫോണിൽ ഗൂഗിൾ മാപ്പ് തുറന്ന് വലതുവശത്ത് മുകളിലായുള്ള 'ലെയേഴ്സ്/മാപ്പ് ടൈപ്പ്' എന്ന ഐക്കൺ തുറന്ന് ട്രാഫിക് എന്ന ലെയർ ആക്ടിവേറ്റ് ചെയ്താൽ മതിയാകും. ഏതെങ്കിലുമൊരു വഴിക്കിറങ്ങുമ്പോൾ എവിടെയെങ്കിലും ട്രാഫിക് തടസ്സമുണ്ടോയെന്നു മുൻകൂറായി നോക്കാം, ആവശ്യമെങ്കിൽ വഴിമാറിപ്പോകാം.

തിരക്കെങ്ങനെ ഗൂഗിളറിയുന്നു?

ADVERTISEMENT

റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ ഏറിയ പങ്കും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാകും. സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗം കണക്കാക്കാൻ ഫോണിന്റെ സെൻസറുകൾക്ക് സാധിക്കും. ഒരു റോഡിൽ ഒരേ സമയം പോകുന്ന വാഹനങ്ങളിലെ മൊബൈൽ സെൻസറുകളുടെ ശരാശരി ഡേറ്റ ഗൂഗിൾ തത്സമയം വിലയിരുത്തും. സ്പീഡ് കൂടുതലാണെങ്കിൽ ട്രാഫിക് തടസ്സമില്ലെന്നർഥം. അപ്പോൾ പച്ചവര. എല്ലാ വാഹനങ്ങളും ഇഴഞ്ഞാണു നീങ്ങുന്നതെങ്കിൽ ട്രാഫിക് ഉണ്ടെന്ന് ഗൂഗിൾ മനസ്സിലാക്കും. വാഹനങ്ങൾ ഏറെ സമയം നിരനിരയായി നിർത്തിയിട്ടാൽ അതിനർഥം വഴി പൂർണമായും തടസ്സപ്പെട്ടുവെന്നാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT