പാറശാല∙ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ നടപടി ആവശ്യപ്പെട്ട എസ്ഐയ്ക്ക് മണിക്കുറുകൾക്കുള്ളിൽ ആഭ്യന്തരവകുപ്പിൻെറ ഗുഡ് സർവീസ് എൻട്രി. പാറശാല എസ്ഐ ശ്രീലാൽചന്ദ്രശേഖരൻ, മൂന്ന് പെ‍ാലീസുകാർ എന്നിവർക്കാണ് കോവിഡ്19 പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയെന്ന് കാട്ടി ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല∙ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ നടപടി ആവശ്യപ്പെട്ട എസ്ഐയ്ക്ക് മണിക്കുറുകൾക്കുള്ളിൽ ആഭ്യന്തരവകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി. പാറശാല എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, മൂന്ന് പെ‍ാലീസുകാർ എന്നിവർക്കാണ് കോവിഡ്19 പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയെന്ന് കാട്ടി ബഹുമതി നൽകി ഡിഐജിയുടെ ഉത്തരവെത്തിയത്.

ചെ‍ാവ്വ രാത്രി 7.30ന് നടുത്തോട്ടം ചാനലിന് സമീപം കൂട്ടമായി നിന്ന ‍ഡിവൈഎഫ്ഐ പ്രവർത്തകരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടപ്പോൾ പരുഷമായി പ്രതികരണമുണ്ടായതോടെയാണ് തുടക്കം. പെ‍ാലീസ് കൂടിനിന്നവരെ വിരട്ടിയോടിച്ചു. കഴുത്തിൽ ലാത്തി കെ‍ാണ്ട് മർദിച്ചെന്ന് കാട്ടി സംഘത്തിലുണ്ടായിരുന്ന നടുത്തോട്ടം സ്വദേശി ശ്രീജുവിൻെറ പരാതിയിൽ ഭരണപക്ഷ നേതാക്കൾ ഇടപെട്ടതോടെ സംഭവം വിവാദമായി. അകാരണമായി ലാത്തിചാർജ്ജ് നടത്തിയ എസ്ഐയ്ക്കെതിരെ കേസ് എടുക്കണമെന്ന് കാട്ടി സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പ്രദേശത്ത് തടിച്ചുകൂടി.

ADVERTISEMENT

ഇതോടെ നെയ്യാറ്റിൻകര ഡിവൈഎസ്പി സ്ഥലത്തെത്തി. പാർട്ടി നേതൃത്വം നിലപാട് കടുപ്പിച്ചതോടെ രാത്രി തന്നെ എസ്ഐയുടെ മെ‍ാഴിയും രേഖപ്പെടുത്തി. നടപടിക്കുള്ള നീക്കം ചാനലുകളിൽ വിവാദമായതോടെ ഉന്നത ഉദ്യേ‍‍ാഗസ്ഥർ ഇടപെടുകയായിരുന്നു. വിവാദമുണ്ടാക്കിയ പ്രാദേശിക നേതൃത്വത്തിനു നേരെ പാർട്ടിയിലെ മറു ചേരി നടത്തിയ നീക്കമാണെന്നും ആരോപണമുണ്ട്. രണ്ട് മാസം മുമ്പ് യുവാവിന്റേ ദേഹമത്ത ഒ‍ാട്ടോ കയറ്റിയിറക്കിയ സംഭവത്തിൽ നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായ സംഭവത്തിലും പാർട്ടി ഉൾപ്പോര് ചർച്ചയായിരുന്നു.