കിളിമാനൂർ∙ സ്മാർട് ഫോണുള്ള മുഴുവൻ കുട്ടികളുമായി വിഡിയോ കോൺഫറൻസ് ഒരുക്കി പേരൂർ എംഎം യുപി സ്കൂൾ. ക്ലാസ് അധ്യാപകർ ഗൂഗിൾ മീറ്റ് അക്കൗണ്ട് എടുത്ത് അതിന്റെ ലിങ്ക് ക്ലാസ് വാട്സാപ് ഗ്രൂപ്പ് വഴി രക്ഷാകർത്താക്കൾക്ക് എത്തിച്ചാണ് ഇതു സാധ്യമാക്കിയത്.എൽകെജി മുതൽ 7–ാം ക്ലാസ് വരെയുള്ള 31 ഡിവിഷനുകളിലെ കുട്ടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ∙ സ്മാർട് ഫോണുള്ള മുഴുവൻ കുട്ടികളുമായി വിഡിയോ കോൺഫറൻസ് ഒരുക്കി പേരൂർ എംഎം യുപി സ്കൂൾ. ക്ലാസ് അധ്യാപകർ ഗൂഗിൾ മീറ്റ് അക്കൗണ്ട് എടുത്ത് അതിന്റെ ലിങ്ക് ക്ലാസ് വാട്സാപ് ഗ്രൂപ്പ് വഴി രക്ഷാകർത്താക്കൾക്ക് എത്തിച്ചാണ് ഇതു സാധ്യമാക്കിയത്.എൽകെജി മുതൽ 7–ാം ക്ലാസ് വരെയുള്ള 31 ഡിവിഷനുകളിലെ കുട്ടികളും അധ്യാപകരും ഇതിൽ പങ്കാളികളായി.വാർഡ് അംഗം സന്തോഷ് കുമാർ,പിടിഎ പ്രസിഡന്റ് സാക്കിർ ഹുസൈൻ, മാനേജർ കാസിയാൻ കുഞ്ഞ്, ഹെഡ്മാസ്റ്റർ എം.ഐ.അജികുമാർ എന്നിവർ കുട്ടികളുമായി സംവദിച്ചു.അധ്യാപകർ ക്ലാസ് മുറിയിലും കുട്ടികൾ വീടുകളിൽ ഇരുന്നു പരസ്പരം കണ്ടു സംസാരിച്ചത് പലർക്കും നവ്യാനുഭവമായി. കുട്ടികൾക്ക് ആവേശവും. ഏറെ കാലങ്ങൾക്ക് ശേഷം കൂട്ടുകാരെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ത്രില്ലിലായി പലരും. പാട്ടും കഥ പറച്ചിലും വീട്ടിലെ വിശേഷം പറച്ചിലുമായി ഏറെ നേരം കുട്ടികൾ സന്തോഷത്തിലായി.

ചിലർ ഒരുക്കങ്ങൾ ഒന്നുമില്ലാതെ ക്യാമറക്കു മുന്നിൽ എത്തിയെങ്കിൽ മറ്റു ചിലർ കണ്ണെഴുതി പൊട്ടും തൊട്ട് പുതിയ പാവാടയും ഉടുപ്പുമിട്ട് സ്കൂളിൽ പോകുന്ന ആവേശത്തിലായിരുന്നു.ഒന്നാം ക്ലാസിലെ പുതിയ കുട്ടികളും ഏറെ ആവേശത്തോടെ അച്ഛനമ്മമാരുടെ കൂടെ ഇതിൽ പങ്കാളികളായി. സ്കൂളിലെ ആകെയുള്ള 800 കുട്ടികളിൽ 642 പേർ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

ADVERTISEMENT