പൊലീസ് സേനയ്ക്കായി 500 ഇൻസാസ് റൈഫിളുകൾ; നാലേകാൽ കിലോഗ്രാം ഭാരം, മൂന്നരക്കോടി രൂപ
തിരുവനന്തപുരം ∙ മൂന്നരക്കോടി രൂപ മുടക്കി സംസ്ഥാന പൊലീസ് സേനയ്ക്കായി 500 ഇൻസാസ് റൈഫിളുകൾ സർക്കാർ വാങ്ങുന്നു. ഇഷാപുർ റൈഫിൾ ഫാക്ടറിയിൽ നിന്നു റൈഫിൾ വാങ്ങുന്നതിന് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് പൊലീസിന് അനുമതി നൽകി. മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയ്ക്കും സായുധ

തിരുവനന്തപുരം ∙ മൂന്നരക്കോടി രൂപ മുടക്കി സംസ്ഥാന പൊലീസ് സേനയ്ക്കായി 500 ഇൻസാസ് റൈഫിളുകൾ സർക്കാർ വാങ്ങുന്നു. ഇഷാപുർ റൈഫിൾ ഫാക്ടറിയിൽ നിന്നു റൈഫിൾ വാങ്ങുന്നതിന് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് പൊലീസിന് അനുമതി നൽകി. മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയ്ക്കും സായുധ ബറ്റാലിയനുമായിരിക്കും തോക്കുകൾ കൈമാറുക. പൊലീസിന്റെ സായുധ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തോക്കുവാങ്ങൽ. നാലേകാൽ കിലോഗ്രാം ഭാരമുള്ള ഇൻസാസ് റൈഫിൾ ഉപയോഗിച്ച് അര കിലോമീറ്റർ വരെ അകലേക്കു വെടിയുതിർക്കാം.
2 മാസം മുൻപ് സംസ്ഥാന പൊലീസ് സേനയുടെ പക്കൽ നിന്നു നഷ്ടപ്പെട്ടതായി സിഎജി കണ്ടെത്തിയതും ഇൻസാസ് റൈഫിളുകളായിരുന്നു. 20 തോക്കുകൾ നഷ്ടപ്പെട്ടെന്നു സിഎജി കണ്ടെത്തിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ കണക്കെടുപ്പിൽ ഇവ നഷ്ടപ്പെട്ടില്ലെന്നു തിരിച്ചറിഞ്ഞു. ഇന്ത്യൻ സ്മോൾ ആർമി സിസ്റ്റം എന്നതിനെ ചുരുക്കപ്പേരാണ് ഇൻസാസ്. ഇൗ തോക്കുകൾ മാറ്റി പകരം എകെ 47 തോക്കുകളാണ് ഇന്ത്യൻ സേന ഇപ്പോൾ ഉപയോഗിക്കുന്നത്. വളരെ ദൂരേക്കു കിറുകൃത്യതയില്ലെന്നതാണു സൈന്യം ഇൻസാസ് ഒരു പരിധിവരെ പിൻവലിക്കാനുള്ള കാരണം.