വർക്കല പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം 9ന്
വർക്കല ∙ നൂറു വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ അടിത്തറ ബലത്തിൽ ആധുനിക മുഖത്തോടെ ഇരുനില കെട്ടിടത്തിലേക്ക് മാറുകയാണ് വർക്കലയിലെ പൊലീസ് സംവിധാനം. ബുധൻ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം നിർവഹിക്കുമ്പോൾ പതിവു പൊലീസ് സ്റ്റേഷൻ കാഴ്ചയ്ക്കു പകരം പുതിയൊരു കെട്ടിട നിർമാണ

വർക്കല ∙ നൂറു വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ അടിത്തറ ബലത്തിൽ ആധുനിക മുഖത്തോടെ ഇരുനില കെട്ടിടത്തിലേക്ക് മാറുകയാണ് വർക്കലയിലെ പൊലീസ് സംവിധാനം. ബുധൻ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം നിർവഹിക്കുമ്പോൾ പതിവു പൊലീസ് സ്റ്റേഷൻ കാഴ്ചയ്ക്കു പകരം പുതിയൊരു കെട്ടിട നിർമാണ ശൈലിയാണ് അനാവൃതമാകുന്നത്. കഴിഞ്ഞ ദിവസം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും സ്റ്റേഷൻ സന്ദർശിച്ചു.
1.39 കോടി ചെലവിൽ 7300 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം രണ്ടു നിലയാക്കി മാറ്റിയത്. ഹാബിറ്റാറ്റ് നിർമാണ ചുമതല വഹിച്ച കെട്ടിടത്തിലെ താഴത്തെ നിലയിൽ എസ്എച്ച്ഒ മുറിക്ക് പുറമേ എസ്ഐമാരുടെ മുറികൾ, ഓഫിസ്, ഹെൽപ് ഡെസ്ക് എന്നിവയും പ്രത്യേക പുരുഷ-വനിത ലോക്കപ്പ് മുറികളുണ്ട്. മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാൾ, പൊലീസുകാരുടെ വിശ്രമമുറികൾ, എന്നിവയും ഒരുക്കിയിട്ടുണ്ട്.