തിരുവനന്തപുരം ∙ ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അന്ത്യത്തിനു തുടക്കംകുറിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രൻപിള്ള. ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അന്ത്യത്തിനു തുടക്കംകുറിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രൻപിള്ള. ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംയുക്ത കർഷക സമിതി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിക്കാരെ മാത്രം ബാധിക്കുന്ന നിയമമല്ല ഇത്. ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന എല്ലാവരെയും ഇതു ബാധിക്കും. 

കരാർ കൃഷിയുടെ പേരിൽ കൃഷി ഭൂമി കോർപറേറ്റുകൾ കൈയടക്കും. മൂന്നു നിയമങ്ങൾക്കും പിന്നിലുള്ളതു കൃഷിയും കാർഷികോൽപന്നങ്ങളും കോർപറേറ്റുകൾക്കു കൈമാറലാണ്. നിയമം നടപ്പാക്കുന്നതോടെ കൃഷിക്കാർ കോർപറേറ്റുകളുടെ അടിയാളൻമാരാകും. കർഷക സമരത്തിനു ജനപിന്തുണ കൂടുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും സമരം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെടിഡിസി ചെയർമാൻ എം.വിജയകുമാർ, സിപിഐ അസി. സെക്രട്ടറി കെ.പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ്.കെ.പ്രീജ, എ.നീലലോഹിതദാസൻ നാടാർ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.സി.വിക്രമൻ, മാങ്കോട് രാധാകൃഷ്ണൻ, തമ്പാനൂർ രാജീവ്, എം.കെ.ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT