തോണിക്കടവ് തൂക്കുപാലം അപകടമുനമ്പിൽ
ചിറയിൻകീഴ്∙ കടലോര ഗ്രാമപ്പഞ്ചായത്തായ അഞ്ചുതെങ്ങിനെ കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന തോണിക്കടവ് തൂക്കുപാലം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അപകടാവസ്ഥയിൽ. സ്ത്രീമത്സ്യവിൽപ്പനക്കാരടക്കം ദിനംപ്രതി നൂറുക്കണക്കിനാളുകൾ കാൽനടയാത്രക്കായി ഉപയോഗിച്ചുവരുന്ന

ചിറയിൻകീഴ്∙ കടലോര ഗ്രാമപ്പഞ്ചായത്തായ അഞ്ചുതെങ്ങിനെ കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന തോണിക്കടവ് തൂക്കുപാലം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അപകടാവസ്ഥയിൽ. സ്ത്രീമത്സ്യവിൽപ്പനക്കാരടക്കം ദിനംപ്രതി നൂറുക്കണക്കിനാളുകൾ കാൽനടയാത്രക്കായി ഉപയോഗിച്ചുവരുന്ന തൂക്കുപാലമാണു അപകടാവസ്ഥയിലുള്ളത് . കടൽ-കായൽക്കാറ്റേറ്റു ഗർഡറുകളടക്കം അപകടകരമായ രീതിയിൽ തുരുമ്പുകയറി . 12വര്‍ഷം മുന്‍പാണു പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കടയ്ക്കാവൂരും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾ അഞ്ചുതെങ്ങിലെ സേക്രട്ട്ഹാർട്ട് ഹൈസ്കൂളിലേക്കു പോകുന്നതും ഈ പാലത്തിലൂടെയാണ്.
ഇരുവശത്തുനിന്നും പാലത്തിലേക്കുള്ള ഇരുമ്പു പ്ളേറ്റുകളിൽ പണിതിട്ടുള്ള ഗോവണികളിൽ ഏറിയപങ്കും തുരുമ്പെടുത്തു അപകടകരമായ നിലയിൽ ജീർണാവസ്ഥയിലാണ്. മുകളിലുള്ള നടപ്പാതയിലൂടെ ഏറെ ശ്രദ്ധയോടെ നടന്നുനീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണിവിടെ.പത്തിലധികംപേർ കയറിയാൽ പാലത്തിൽ അവിടവിടെ ശബ്ദമുണ്ടാവുന്നതു സമീപവാസികളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. പത്തുവർഷത്തിനിടെ ആകെ രണ്ടുതവണയാണ് മിനുക്കുപണികൾ നടത്തിയത്. അടിയന്തിരമായി ബലപരിശോധന നടത്തണമെന്നും പൊട്ടിപ്പൊളിഞ്ഞ നടപ്പാലത്തിലെ ലോഹഷീറ്റുകൾ മാറ്റി യാത്ര സുരക്ഷിതമാക്കണമെന്നും ആവശ്യമുയരുന്നു.