അഗ്നിതാണ്ഡവം രണ്ടിടത്ത്, ബൈക്കുകളും ഫ്രിഡ്ജുകളും പൊട്ടിത്തെറിച്ചു; ലക്ഷങ്ങൾ നഷ്ടം
നെടുമങ്ങാട്∙ പരിയാരം ചുടുകാട്ടുമുകളിൽ 11 ഏക്കറോളം റബ്ബർ തോട്ടത്തിൽ വൻതീപിടുത്തം. 5 ഏക്കറിലെ അടിക്കാടും മറ്റിടത്ത് റബർ മരങ്ങളുമാണ് കത്തി നശിച്ചത് . ഇന്നലെ ഉച്ചയ്ക്കാണ് തീ കത്തിത്തുടങ്ങിയത്. പട്ടം സ്വദേശിയായ ജോസി ജോസഫ് , പി.ജെ.തോമസ് എന്നിവരുടേതടക്കമുള്ള തോട്ടത്തിലാണ് തീ പടർന്നത്.നെടുമങ്ങാട്,

നെടുമങ്ങാട്∙ പരിയാരം ചുടുകാട്ടുമുകളിൽ 11 ഏക്കറോളം റബ്ബർ തോട്ടത്തിൽ വൻതീപിടുത്തം. 5 ഏക്കറിലെ അടിക്കാടും മറ്റിടത്ത് റബർ മരങ്ങളുമാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് തീ കത്തിത്തുടങ്ങിയത്. പട്ടം സ്വദേശിയായ ജോസി ജോസഫ് ,പി.ജെ.തോമസ് എന്നിവരുടേതടക്കമുള്ള തോട്ടത്തിലാണ് തീ പടർന്നത്.
നെടുമങ്ങാട്, തിരുവനന്തപുരം ,വെഞ്ഞാറമൂട് , വിതുര എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന എത്തി നടത്തിയ കഠിന ശ്രമത്തിന്റെ ഫലമായി വൈകിട്ട് 5.30 യോടെയാണ് തീകെടുത്താനായത്. നെടുമങ്ങാട്ട് നിന്ന് രണ്ടു യൂണിറ്റും, മറ്റു സ്ഥലങ്ങളിൽ നിന്നും ഓരോ യുണിറ്റ് അഗ്നിശമന സേന വിഭാഗമാണ് എത്തിയത് . അഗ്നിശമന സേന വിഭാഗം നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ വി.വിൻസന്റിന്റെ നേതൃത്വത്തിലായിരുന്നു തീകെടുത്തൽ . സമീപത്തെ വീടുകളിലേക്കും റബ്ബർ പുരയിടങ്ങളിലും തീപടരാതെ അഗ്നിശമനസേന വിഭാഗം സംരക്ഷിച്ചു.
കിളിമാനൂരിൽ ആക്രി കടയിൽ വൻ തീ പിടിത്തം
കിളിമാനൂർ∙ പാപ്പാലയിലെ ആക്രി കടയിലെ വൻ തീ പിടുത്തത്തിൽ 50 ലക്ഷം രൂപയുടെ നഷ്ടം. 10 വർഷമായി കിളിമാനൂരിൽ ആക്രി കച്ചവടം നടത്തുന്ന തിരുനെൽവേലി സ്വദേശി അറുമുഖന്റെ കടയിൽ കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയാണ് തീ പിടിച്ചത് . ആളപായം ഇല്ല. സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന നിറ ഗ്യാസ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണു അഗ്നിബാധ പുറത്ത് അറിയുന്നത്. ഈ സമയം ഉടമയും 7 തൊഴിലാളികളും സമീപത്തെ പാചകപുരയിൽ ആയിരുന്നു. തീ കത്തി പടരുന്നത് കണ്ട് ഇവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.
ടൺ കണക്കിന് ആക്രി സാധനങ്ങൾ കത്തി നശിച്ചു. പാപ്പാല ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് ആക്രി കട. ഇതിന് അടുത്ത് മോട്ടോഴ്സ് വർക്ക് ഷോപ്പ്, ഫർണിച്ചർ കട, നിർമാണ കമ്പനികളുടെ വാഹനങ്ങളുടെ പാർക്കിങ് എന്നിവ പ്രവർത്തിക്കുന്നു. കടയ്ക്കൽ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, വർക്കല, ചാക്ക എന്നിവിടങ്ങളിലെ അഗ്നിശമന നിലയങ്ങളിൽ നിന്നും 9 യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തലിന് നേതൃത്വം നൽകിയത്.1 മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതാണ് വൻദുരന്തം ഒഴിവായത്. 4 മണിക്കൂർ കൊണ്ട് തീ കെടുത്താൻ സാധിച്ചു.
മണ്ണു മാന്തിയുടെ സേവനവും തീ കെടുത്തൽ പ്രവർത്തനങ്ങളിൽ സജീവമായി. മണ്ണു മാന്തി ഉപയോഗിച്ച് ആക്രി സാധനങ്ങൾ ഇളക്കി ഇട്ടതിനു ശേഷം വെള്ളം അടിച്ചാണ് തീ കെടുത്തിയത്. പേപ്പർ, പ്ലാസ്റ്റിക്, ബൈക്കുകൾ, ഫ്രിഡ്ജ്, അലൂമിനിയം, ചെമ്പ്, പിത്തള പാത്രങ്ങൾ, തുടങ്ങിയവ തീ കത്തി പടരാൻ കാരണമായി. ബൈക്കുകളും ഫ്രിഡ്ജുകളും ഇടയ്ക്കിടെ പൊട്ടിത്തെറിച്ചത്. തീ കെടുത്തലിന് പ്രയാസം നേരിട്ടതായി അഗ്നിശമന സേന പറഞ്ഞു. കിളിമാനൂർ പൊലീസ് നാട്ടുകാർ എന്നിവരും രക്ഷ പ്രവർത്തനങ്ങളിൽ പങ്കാളിയായി.