കാട്ടാക്കട ∙ താര പ്രചാരകരുടെ സാന്നിധ്യത്തോടെ കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം ഇരട്ടിയായി. മൂന്ന് മുന്നണി സ്ഥാനാർഥികൾക്കു വേണ്ടിയും ദേശീയ നേതാക്കളെത്തിയതോടെ പ്രചാരണം കൊഴുത്തു.യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് തേടി പ്രിയങ്ക ഗാന്ധി കാട്ടാക്കട എത്തിയതോടെ യുഡിഎഫ് ക്യാംപ് കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ താര പ്രചാരകരുടെ സാന്നിധ്യത്തോടെ കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം ഇരട്ടിയായി. മൂന്ന് മുന്നണി സ്ഥാനാർഥികൾക്കു വേണ്ടിയും ദേശീയ നേതാക്കളെത്തിയതോടെ പ്രചാരണം കൊഴുത്തു. യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് തേടി പ്രിയങ്ക ഗാന്ധി കാട്ടാക്കട എത്തിയതോടെ യുഡിഎഫ് ക്യാംപ് കൂടുതൽ സജീവമായി. കോൺഗ്രസിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും  രാജീവിന്റെ മകൾ പ്രിയങ്ക ഗാന്ധി കാട്ടാക്കടയിലെത്തിയത് പ്രവർത്തകരെ ആവേശഭരിതരാക്കി.

കാട്ടാക്കട മണ്ഡലം ഇടത് സ്ഥാനാർഥി ഐ.ബി.സതീഷിന് താന്നിവിളയിൽ നൽകിയ സ്വീകരണം.

ഇടത് സ്ഥാനാർഥിക്കു വേണ്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മണ്ഡലത്തിൽ എത്തിയിരുന്നു. മന്ത്രി തോമസ് ഐസക്കും ഇടത് മുന്നണി കൺവീനർ എ.വിജയരാഘവനും ഇതിനകം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തി. എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസിനു വോട്ട് അഭ്യർഥിച്ച് യുപി മുഖ്യമന്ത്രി യോഗിആദിത്യ നാഥ്  വ്യാഴാഴ്ച പേയാടെത്തും. കേന്ദ്ര സഹമന്ത്രി മാരും എംപി മാരും ഇതിനകം പലവട്ടം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു.

കാട്ടാക്കട എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിൽ വോട്ടു തേടുന്നു.
ADVERTISEMENT

ഇന്നലെ രാവിലെ മുതൽ സ്ഥാനാർഥികൾ വിവിധ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനത്തിലായിരുന്നു.ഉച്ചയ്ക്ക് ശേഷം ഇടത് സ്ഥാനാർഥി ഐ.ബി.സതീഷ് പെരുകാവ് മേഖലയിൽ വാഹന പര്യടനത്തിൽ. എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് കാട്ടാക്കട,മാറനല്ലൂർ പഞ്ചായത്തുകളിൽ വാഹന പര്യടം നടത്തി. യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ ഉച്ചയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്തു.

സ്ഥാനാർഥി ഇന്ന്

ADVERTISEMENT

മലയിൻകീഴ് വേണുഗോപാൽ – രാവിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം ഉച്ചയ്ക്ക് വാഹന പര്യടനം. ഐ.ബി.സതീഷ് – രാവിലെ മുതൽ  ഗൃഹസന്ദർശനം. ഉച്ചയ്ക്ക് രണ്ടര മുതൽ വിളപ്പിൽ പഞ്ചായത്ത് പ്രദേശത്ത് വാഹന പര്യടനം. പി.കെ.കൃഷ്ണദാസ് – രാവിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ ഗൃഹസന്ദർശനം. ഉച്ചയ്ക്ക്ശേഷം പള്ളിച്ചൽ,മലയിൻകീഴ്  പഞ്ചായത്തുകളിൽ വാഹന പര്യടനം.