ആവേശത്തിരയിളക്കി ഉമ്മൻ ചാണ്ടി; കടലോര മേഖലയിൽ ആവേശമായി റോഡ്ഷോ
ചിറയിൻകീഴ് ∙ പ്രചാരണത്തിരയിളക്കി കടലോര മേഖലയിൽ ആവേശമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റോഡ്ഷോ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു വീറും വാശിയും പടർത്തി.ഇന്നലെ രാവിലെ 11ന് തുമ്പയിൽ നിന്നാരംഭിച്ച തീരദേശ റോഡ്ഷോയിൽ പങ്കെടുക്കാനും കാണാനും നൂറുക്കണക്കിനു പേരാണു വഴിയോരങ്ങളിൽ

ചിറയിൻകീഴ് ∙ പ്രചാരണത്തിരയിളക്കി കടലോര മേഖലയിൽ ആവേശമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റോഡ്ഷോ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു വീറും വാശിയും പടർത്തി. ഇന്നലെ രാവിലെ 11ന് തുമ്പയിൽ നിന്നാരംഭിച്ച തീരദേശ റോഡ്ഷോയിൽ പങ്കെടുക്കാനും കാണാനും നൂറുക്കണക്കിനു പേരാണു വഴിയോരങ്ങളിൽ കാത്തുനിന്നത്. നാടിനെ അറിയുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ അനൂപിനു വോട്ടു നൽകി വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന അഭ്യർഥനയോടെയാണു ഉമ്മൻചാണ്ടിയുടെ പര്യടനമാരംഭിച്ചത്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കായിക്കര-നെടുങ്ങണ്ട വരെയുള്ള തീരത്തു തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു ഊർജം പകരുന്നതായി ഉമ്മൻചാണ്ടി നയിച്ച റോഡ്ഷോ. കടലോരമേഖലയിലെ പ്രശ്നങ്ങളേയും പിണറായി സർക്കാർ തൊഴിൽ മേഖലകളിൽ യുവാക്കളോടു അനുവർത്തിച്ചുവരുന്ന കൊടും ചതികളും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി അനൂപിനോടൊപ്പം നടത്തിയ പ്രചാരണപരിപാടി ഉച്ചയോടെയാണു സമാപിച്ചത്. നൂറുക്കണക്കിനു ബൈക്കുകളിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ റോഡ്ഷോയെ അനുഗമിച്ചു.