അർച്ചനയുടെ മരണം : ഭർത്താവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ∙ വെങ്ങാനൂർ ചിറത്തല വിളാകം അർച്ചന നിവാസിൽ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കട്ടച്ചൽക്കുഴി ചരുവിള സുരേഷ് ഭവനിൽ സുരേഷ് കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം 21 ന് രാത്രിയാണ് അർച്ചന തീ പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം

തിരുവനന്തപുരം ∙ വെങ്ങാനൂർ ചിറത്തല വിളാകം അർച്ചന നിവാസിൽ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കട്ടച്ചൽക്കുഴി ചരുവിള സുരേഷ് ഭവനിൽ സുരേഷ് കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം 21 ന് രാത്രിയാണ് അർച്ചന തീ പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടയിൽ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തി. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗാർഹിക പീഡനം കൊണ്ടുള്ള മനോവിഷമത്തിലാണ് അർച്ചന മരിച്ചതെന്നു വ്യക്തമായി. ഇതിന് പിന്നാലെയാണ് ഭർത്താവ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് എസി ജോൺസൺ ചാൾസ് , സബ് ഇൻസ്പക്ടർമാരായ അനിൽകുമാർ, സന്തോഷ്കുമാർ, എഎസ്ഐ ശ്രീകുമാർ, എസ്‌സിപിഒ സുമേഷ്, സിപിഒമാരായ റിനു, ഷംല എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.