മധു ആദ്യം കരുനീക്കി, പിന്നെ ‘ കുള’മാക്കി; വീഴ്ചകൾ സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ കടുത്തനടപടിയില്ല
തിരുവനന്തപുരം∙അരുവിക്കര നിയമസഭാ സീറ്റു ലക്ഷ്യമിട്ട് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധു മുൻകൂർ കരുനീക്കങ്ങൾ നടത്തിയതായി സിപിഎം. ഒടുവിൽ ആ ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിയെന്നു തോന്നിയ ശേഷം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മധു പാർട്ടി മര്യാദ തന്നെ ലംഘിച്ചു.അതേ സമയം വീഴ്ചകൾ സ്വയം വിമർശനപരമായി

തിരുവനന്തപുരം∙അരുവിക്കര നിയമസഭാ സീറ്റു ലക്ഷ്യമിട്ട് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധു മുൻകൂർ കരുനീക്കങ്ങൾ നടത്തിയതായി സിപിഎം. ഒടുവിൽ ആ ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിയെന്നു തോന്നിയ ശേഷം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മധു പാർട്ടി മര്യാദ തന്നെ ലംഘിച്ചു. അതേ സമയം വീഴ്ചകൾ സ്വയം വിമർശനപരമായി അംഗീകരിക്കാൻ മധു തയാറായത് കൂടി കണക്കിലെടുത്താണ് കടുത്ത നടപടികളിലേക്ക് ജില്ലാ കമ്മിറ്റി കടക്കാതിരുന്നത്. ജില്ലയിലെ സിപിഎമ്മിന്റെ മുഖങ്ങളിൽ ഒന്നായ നേതാവ് എന്ന പരിഗണനയും ഇതുവരെ ആരോപണങ്ങൾ ഉയരാഞ്ഞ പാരമ്പര്യവും പാർട്ടി കണക്കിലെടുത്തു.
ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ജില്ലാകമ്മിറ്റിയിലേയ്ക്കു നീക്കിയ മധുവിന് കടുത്ത തരംതാഴ്ത്തൽ ഉണ്ടായില്ലെന്ന് ആശ്വസിക്കാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ തന്നെ അരുവിക്കര നിയമസഭാ സീറ്റ് ഉന്നമിട്ടുള്ള നീക്കങ്ങൾ മധുവിന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് പാർട്ടിയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 30 കോടിയോളം അരുവിക്കരയ്ക്കു വേണ്ടി നീക്കിവച്ചു.സ്ഥാനാർഥിത്വം തീരുമാനിക്കുന്നതിനു മുൻപേ തന്നെ ഒരുക്കങ്ങൾ തുടങ്ങി.
ബൂത്ത് കമ്മിറ്റികൾ വിളിക്കുകയും ചുമതലക്കാരെ തീരുമാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകുകയും വിഡിയോകളും മറ്റും തയാറാക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം സംസ്ഥാന കമ്മിറ്റി തന്റെ പേരു വെട്ടിയത് മധുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന കമ്മിഷന്റെ കണ്ടെത്തൽ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. വിതുരയിൽ നിന്നുള്ള ബൈക്ക് റാലി ഉദ്ഘാടനം ചെയ്യാൻ വിളിച്ചപ്പോൾ മധു പാർട്ടി നിർദേശം നിരസിച്ചു.
പിന്നീട് ഉഴമലയ്ക്കലിൽ നിന്ന് ആരംഭിച്ച വാഹന പര്യടനം ഉദ്ഘാടനം ചെയ്യാൻ നിയോഗിക്കപ്പെട്ടെങ്കിലും മധു വരാതിരുന്നതോടെ തിരക്കിട്ട് എം.വിജയകുമാറിനെ വിളിക്കേണ്ടി വന്നു. പാർട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പങ്കെടുത്ത രണ്ട് പ്രചാരണ യോഗങ്ങളിൽ നിന്നു മണ്ഡലത്തിന്റെ ചുമതല കൂടിയുള്ള ഈ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിട്ടുനിന്നു പ്രതിഷേധിച്ചു. പാർട്ടി ഏൽപ്പിച്ച സംഘടനാ ചുമതകളും ഒരു ഘട്ടം വരെ നിറവേറ്റിയില്ല.
ജില്ലാ നേതൃയോഗത്തിൽ മധു പ്രകടിപ്പിച്ച അസംതൃപ്തിയും കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാദിച്ചു. തന്നെ ഒഴിവാക്കിയ തീരുമാനം വന്നതോടെ എങ്കിൽ പിന്നെ നടത്ത് എന്ന സ്വരത്തിൽ മധു സംസാരിച്ചു. ഇതേ തുടർന്ന് യോഗത്തിൽ പങ്കെടുത്ത പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഇടപെടേണ്ടി വന്നു. മധുവിന്റെ ഈ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നു കോടിയേരി പറഞ്ഞപ്പോഴാണ് അദ്ദേഹം ശാന്തനായത്. മധുവിന്റെ ഈ നിഷേധാത്മക മനോഭാവം മേഖലയിലെ പാർട്ടി പ്രവർത്തകർക്കു നിരാശയും ആശയക്കുഴപ്പവും ഉണ്ടാക്കി.
മാധ്യമ പ്രചാരണങ്ങൾക്ക് ഇതെല്ലാം സഹായകരമായി . ഇതെല്ലാം പരിഗണിച്ച് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കമ്മിഷന്റെ അഭിപ്രായം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. സ്ഥാനാർഥിത്വം ആദ്യം പ്രഖ്യാപിച്ച ശേഷം നിഷേധിക്കപ്പെട്ട തീരുമാനം ഉൾക്കൊള്ളുന്നതിൽ വന്ന പോരായ്മയാണ് സംഭവിച്ചതെന്നു മധു സമ്മതിച്ചു. അതേ സമയം പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും തന്റെ ഭാഗത്തു നിന്നുണ്ടായില്ല. വൈകാരികമായ പ്രതികരണത്തിന് അപ്പുറം ഒന്നും സംഭവിച്ചില്ലെന്നത് പാർട്ടി കണക്കിലെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.