ശാന്തി പറയുന്നു: ‘താമരനൂലിനാൽ മെല്ലെയെൻ ജീവിതം നറുമഴ പോലെ പുഞ്ചിരിച്ചു..’
പാലോട്∙ മട്ടുപ്പാവിൽ താമരക്കൃഷി നടത്തി താരമാകുകയാണ് ആനാട് മണ്ഡപംവിള മാധവത്തിൽ എസ്. ശാന്തി. 28 ഇനം താമരകളാണു മട്ടുപ്പാവിൽ പൂവിട്ടു അഴകു വിടർത്തി നിൽക്കുന്നത്. ഒപ്പം പത്തിനം ആമ്പലുകളും സഹസ്രദളവും ഉണ്ട്.ചെടികൾ വളർത്തുന്ന ശീലം നേരത്തെയുണ്ടെങ്കിലും കോവിഡ് കാലത്തെ ലോക് ഡൗൺ നൽകിയ സമയമാണ് ഒന്നര വർഷത്തിനു

പാലോട്∙ മട്ടുപ്പാവിൽ താമരക്കൃഷി നടത്തി താരമാകുകയാണ് ആനാട് മണ്ഡപംവിള മാധവത്തിൽ എസ്. ശാന്തി. 28 ഇനം താമരകളാണു മട്ടുപ്പാവിൽ പൂവിട്ടു അഴകു വിടർത്തി നിൽക്കുന്നത്. ഒപ്പം പത്തിനം ആമ്പലുകളും സഹസ്രദളവും ഉണ്ട്. ചെടികൾ വളർത്തുന്ന ശീലം നേരത്തെയുണ്ടെങ്കിലും കോവിഡ് കാലത്തെ ലോക് ഡൗൺ നൽകിയ സമയമാണ് ഒന്നര വർഷത്തിനു മുൻപ് താമരക്കൃഷി എന്ന ആശയത്തിലേക്കു ചിന്തകൾ പോയത്. താമരയുടെ കിഴങ്ങ് വിറ്റാണു വരുമാനം നേടുന്നത്.
പൂവ് അടുത്തുള്ള ക്ഷേത്രങ്ങൾക്ക് സൗജന്യമായി നൽകും,വിൽക്കാറില്ല. 350രൂപ മുതൽ ഇനം അനുസരിച്ചു ആയിരം രൂപ വരെ കിഴങ്ങിനു വിലയുണ്ട്. ഒരു കിഴങ്ങു നട്ടാൽ നിർമിക്കുന്ന കുളത്തിന്റെ വ്യാപ്തി അനുസരിച്ചു പൂക്കൾ ലഭിക്കും. ഇപ്പോൾ പൂവുകൾ കുറഞ്ഞ സമയമാണ്. ഇനി രണ്ടുമാസക്കാലം കിഴങ്ങുകൾ ലഭിക്കുന്ന സമയം കൂടിയാണ്. ഓൺലൈൻ മുഖേനയാണു ഇതിന്റെ കിഴങ്ങുകൾ ശേഖരിച്ചു പടുതാക്കുളം നിർമിച്ചു താമരക്കൃഷി ആരംഭിച്ചത്.
ഉപയോഗശൂന്യമായ ഫ്രിജ് അടക്കം ഉപയോഗിച്ചും താമര വളർത്തുന്നു. ചാണകവും എല്ലുപൊടിയും വളമായി ഉപയോഗിക്കുന്നു. അമേറി പിയോണി, യല്ലോ പിയോണി, വൈറ്റ് പിയോണി, പിങ്ക് ക്ലൗഡ്സ്, കമേലിയ, ലേഡി ബിങ്കിലി, ഹാർട്ട് ബ്ലെഡ്, വൈറ്റ് പഫ്, റെഡ് സ്കാനർ, ചൈനീസ് റെഡ്, വാസുകി, ന്യൂസ്റ്റാർ, ബോളി ഹോംങ്കോ, ലയാങ്കലി, ഫോറിനർ, പിങ്ക്മെഡോ, സ്നോവൈറ്റ്, ലിറ്റിൽഗ്രീൻ, ബുച്ച, എൻവാലന്റീൻ, റെഡ്കമാൻഡ് ഇങ്ങനെ പോകുന്നു ശാന്തിയുടെ താമരക്കൃഷിയിലെ ഇനങ്ങൾ....
English Summary: S Santhi is becoming a star by cultivating lotus