തിരുവനന്തപുരം∙ ഡോ. എം. കൃഷ്ണൻ നായർക്ക് ഒരു ഇനിഷ്യലേ ഉണ്ടായിരുന്നുള്ളൂ–എം. പക്ഷേ കർമരംഗത്തെ മികവുകൊണ്ടു കാലം അദ്ദേഹത്തിന്റെ പേരിനൊപ്പം മറ്റൊരു ചുരുക്കപ്പേരു ചേർത്തുവച്ചു. അദ്ദേഹം ജൻമം കൊടുത്ത റീജനൽ കാൻസർ സെന്ററിന്റെ പേര്. അങ്ങിനെ അദ്ദേഹം ആർസിസി കൃഷ്ണൻ നായരായി. ഒരിക്കലും തോൽപ്പിക്കാനാകില്ലെന്നു

തിരുവനന്തപുരം∙ ഡോ. എം. കൃഷ്ണൻ നായർക്ക് ഒരു ഇനിഷ്യലേ ഉണ്ടായിരുന്നുള്ളൂ–എം. പക്ഷേ കർമരംഗത്തെ മികവുകൊണ്ടു കാലം അദ്ദേഹത്തിന്റെ പേരിനൊപ്പം മറ്റൊരു ചുരുക്കപ്പേരു ചേർത്തുവച്ചു. അദ്ദേഹം ജൻമം കൊടുത്ത റീജനൽ കാൻസർ സെന്ററിന്റെ പേര്. അങ്ങിനെ അദ്ദേഹം ആർസിസി കൃഷ്ണൻ നായരായി. ഒരിക്കലും തോൽപ്പിക്കാനാകില്ലെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡോ. എം. കൃഷ്ണൻ നായർക്ക് ഒരു ഇനിഷ്യലേ ഉണ്ടായിരുന്നുള്ളൂ–എം. പക്ഷേ കർമരംഗത്തെ മികവുകൊണ്ടു കാലം അദ്ദേഹത്തിന്റെ പേരിനൊപ്പം മറ്റൊരു ചുരുക്കപ്പേരു ചേർത്തുവച്ചു. അദ്ദേഹം ജൻമം കൊടുത്ത റീജനൽ കാൻസർ സെന്ററിന്റെ പേര്. അങ്ങിനെ അദ്ദേഹം ആർസിസി കൃഷ്ണൻ നായരായി. ഒരിക്കലും തോൽപ്പിക്കാനാകില്ലെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡോ.  എം. കൃഷ്ണൻ നായർക്ക് ഒരു ഇനിഷ്യലേ ഉണ്ടായിരുന്നുള്ളൂ–എം. പക്ഷേ കർമരംഗത്തെ മികവുകൊണ്ടു കാലം അദ്ദേഹത്തിന്റെ പേരിനൊപ്പം മറ്റൊരു  ചുരുക്കപ്പേരു ചേർത്തുവച്ചു. അദ്ദേഹം ജൻമം കൊടുത്ത റീജനൽ കാൻസർ സെന്ററിന്റെ പേര്. അങ്ങിനെ അദ്ദേഹം ആർസിസി കൃഷ്ണൻ നായരായി. ഒരിക്കലും തോൽപ്പിക്കാനാകില്ലെന്നു കരുതിയ അർബുദ കോശങ്ങൾക്കെതിരെ അറിവും അനുഭവവും കൊണ്ടു പോരാടിയ മനുഷ്യൻ.  മരുന്നു പരീക്ഷണ വിവാദങ്ങളിൽ ഉൾപ്പെട്ടപ്പോൾ മനസ്സു പതറാത്ത, ആരോപണങ്ങൾ ശരിയല്ലെന്ന് അന്വേഷണ സമിതികൾ കണ്ടെത്തിയപ്പോൾ ആഘോഷിക്കാത്ത ഗവേഷകൻ.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1963 ഡിസംബറിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. അവിടെ തന്നെ റേഡിയോളജിയിൽ ട്യൂട്ടറുമായി. അക്കാലത്ത് എക്സ്റേ എടുക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു റേഡിയോളജി വിഭാഗം. അർബുദവുമായുള്ള യുദ്ധമായിരുന്നു കൃഷ്ണൻ നായരുടെ മനസ്സിൽ. കേരളത്തിലെ അർബുദ രോഗികളിൽ 70% റേഡിയേഷൻ ആവശ്യമുള്ളവർ. അതുകൊണ്ടു മാത്രം രോഗം ഭേദമാകുന്നവർ. അമൃത്‌സർ വിക്ടോറിയ മെഡിക്കൽ കോളജിൽ റേഡിയോളജി പിജി കഴിഞ്ഞു തിരിച്ചെത്തിയതു തിരുവനന്തപുരം മെഡിക്കൽ കോളജിൽ അർബുദ ചികിത്സാ വിഭാഗം ആരംഭിക്കാനുള്ള തീരുമാനത്തോടെ.

ADVERTISEMENT

പക്ഷേ, പ്രിൻസിപ്പൽ ഡോ.എം.തങ്കവേലു കൃഷ്ണൻ നായരോടു കൂടുതൽ പഠിക്കാൻ നിർദേശിച്ചു. അദ്ദേഹം തന്നെ അതിന് അവസരവും ഒരുക്കി. അർബുദ ചികിത്സയ്ക്കു ലോകോത്തര മാതൃകയായ യുകെയിലെ മാഞ്ചസ്റ്റർ ക്രിസ്റ്റി മെഡിക്കൽ കോളജിൽ. അവിടെ നിന്ന് എഫ്ആർസിഎസും നേടിയശേഷം കൃഷ്ണൻ നായർ  തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസോ.പ്രഫസായി ജോലി ആരംഭിച്ചു. ‌ മെഡിക്കൽ കോളജിലെ അർബുദ ചികിത്സാ വിഭാഗത്തെ പ്രതീക്ഷയുടെ കേന്ദ്രമായി വളർത്തിയെടുത്തു. ശിശുക്കളിലെ അർബുദ രോഗം അക്കാലത്തെ നീറുന്ന നൊമ്പരമായിരുന്നു.

അതിന് ആശ്വാസമായാണ് മെഡിക്കൽ കോളജിൽ പീഡിയാട്രിക് ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത്. ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച മാഞ്ചസ്റ്റർ ക്രിസ്റ്റി ആശുപത്രിയിലെ വിദഗ്ധ സംഘത്തെ കൃഷ്ണൻ നായർ കൊണ്ടുവന്നു. അർബുദ ബാധിതരായ 90% കുട്ടികളെയും രോഗത്തിൽ നിന്നു രക്ഷിക്കാനാകുമെന്നു തെളിയിക്കുകയായിരുന്നു കൃഷ്ണൻ നായർ. കേരളത്തിൽ കാൻസർ സെന്റർ ആരംഭിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ഊർജം കുത്തിവച്ചത് 77ൽ ആരോഗ്യ മന്ത്രിയായിരുന്ന ജെ.ചിത്തരഞ്ജനായിരുന്നു.

സോവിയറ്റ് റഷ്യ സന്ദർശിച്ച ചിത്തരഞ്ജൻ കൃഷ്ണൻ നായരെ വിളിപ്പിച്ചു. ഒരു ലക്ഷം രൂപയാണ് അന്ന് മന്ത്രി അനുവദിച്ചത്. 1981ലെ ചിങ്ങം ഒന്നിനു ആർസിസി റജിസ്റ്റർ ചെയ്തു. കെ.കരുണാകരനും ഇ.കെനായനാരുമായുള്ള ബന്ധമാണു കൃഷ്ണൻ നായരുടെ നീക്കങ്ങൾക്കു വേഗം പകർന്നത്. മെഡിക്കൽ കോളജിനടുത്തുള്ള മരിച്ചീനി വിളയിൽ ആർസിസിയുടെ മന്ദിരത്തിനു കെ.കരുണാകരൻ തറക്കല്ലിട്ടു. മെഡിക്കൽ കോളജിലെ അർബുദ ചികിത്സാ വിഭാഗത്തിലെ ഉപകരണങ്ങളും ജീവനക്കാരും  ആർസിസിയുടെ കുടക്കീഴിലായി.

1984 സെപ്റ്റംബറിൽ ആർസിസിയുടെ മാതൃമന്ദിരത്തിന്റെ നിർമാണം ആരംഭിച്ചു. കുഞ്ഞുങ്ങൾക്കുള്ള 35 കിടക്കകൾ ഉൾപ്പെടെ 300 കിടക്കകളും അത്യാധുനിക ശസ്ത്രക്രിയ മുറികളും ഉൾപ്പെടെ വിവിധ സൗകര്യങ്ങളുമായി 3 ബ്ലോക്കുകൾ നിർമിച്ചതിന്റെ ഉദ്ഘാടനം 1996 നവംബർ 8നു മുഖ്യമന്ത്രി ഇ.കെ.നായനാർ നിർവഹിച്ച ചടങ്ങിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി അത്ഭുതത്തോടെ ചോദിച്ചു, ‘ഇതൊരു സർക്കാർ കെട്ടിടമാണോ?’ രോഗികളുടെ തിരക്കേറുമെന്നു മനസ്സിലാക്കിയ കൃഷ്ണൻ നായർ കണ്ണൂർ, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങൾ പ്രാദേശിക അർബുദ ചികിത്സാ കേന്ദ്രങ്ങൾ തുറന്നു.

ADVERTISEMENT

ചികിത്സാ ചെലവിനു മുന്നിൽ‍ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് ആദ്യമായി പുതിയൊരു പദ്ധതി വന്നു, കാൻസർ കെയർ ഫോർ ലൈഫ്. നൂറു രൂപയ്ക്ക് ആജീവനാന്ത അർബുദ ചികിത്സ. അക്കാലത്ത് 7000 ലേറെ അശരണർക്കാണ് ഈ പദ്ധതി തണലായത്. പ്രാരംഭദശയിൽ അർബുദം തിരിച്ചറിഞ്ഞാൽ ഭേദമാക്കാൻ സൗകര്യമാണെന്ന തിരിച്ചറിവു പകരാൻ സേനയെ നിയോഗിച്ചു.  ഒരു ലക്ഷത്തോളം വോളന്റിയർമാർക്കു പരിശീലനം നൽകിയാണു പ്രദേശിക ബോധവത്കരണം ആരംഭിച്ചത്.

ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും തന്നിലെ രോഗത്തെ തിരിച്ചറിയാവുന്ന സ്ഥിതിയിലേക്ക് എത്തിയത് അന്നു തുടങ്ങിയ ശ്രമത്തിന്റെഫലം തന്നെ. ആർസിസിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനോടു കൃഷ്ണൻ നായർ യോജിച്ചിരുന്നില്ല. ഗവേഷണ സ്ഥാപനത്തിലെ ഡോക്ടർമാർ കൂട്ടായ ചർച്ചകൾക്കും പുതിയ കണ്ടെത്തലുകൾക്കും വേണ്ടി കൂടുതൽ സമയം ചെലവഴിക്കണമെന്നു നിർദേശിച്ചു. ആർസിസിയിൽ നടപ്പാക്കിയ സ്വകാര്യ പ്രാക്ടീസ് നിരോധനം 15 വർഷത്തിനുശേഷമാണു സർക്കാർ മെഡിക്കൽ കോളജുകളിൽ ബാധകമാക്കിയത്.

87 മുതൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ പാനലിൽ അംഗമായ കൃഷ്ണൻ നായർക്കു 98 ഇന്റർനാഷണൻ അറ്റോമിക് എനർജി ഏജൻസിയുടെ ഹ്യൂമൻ ഹെൽത്ത് ഡിവിഷന്റെ ഡയറക്ടറായി നിയമനം ലഭിച്ചു. പക്ഷേ, കൃഷ്ണൻ നായർ ആർസിസി വിട്ടുപോകുന്നതിനോടു മുഖ്യമന്ത്രി നായനാർക്ക് വൈമനസ്യം ഉണ്ടായിരുന്നു. അതു മനസ്സിലാക്കിയ അദ്ദേഹം പുതിയ പദവി സ്വീകരിച്ചില്ല. കേന്ദ്ര സർക്കാരിന്റെ അർബുദ ചികിത്സാ പഠന–ഗവേഷണ സമിതികൾക്കു ദീർഘകാലം നേതൃത്വം നൽകിയാണു കൃഷ്ണൻ നായർ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിടവാങ്ങിയത്.

തിരുവനന്തപുരത്ത് അന്തരിച്ച ഡോ. എം.കൃഷ്ണൻ നായരുടെ മൃതദേഹത്തിനരികിൽ ഭാര്യ വൽസല, ചെറുമകൾ സുനേത്ര രവീന്ദ്രൻ എന്നിവർ.

ചടങ്ങുകൾ നിർവഹിച്ചത് ചെറുമകൾ 

ADVERTISEMENT

കേരളത്തിലെ കാൻസർ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കു തുടക്കം കുറിച്ച ഡോ.എം.കൃഷ്ണൻ നായരുടെ മരണാനന്തര ചടങ്ങുകളിലുമുണ്ടായിരുന്നു വിപ്ലവകരമായ മാറ്റം. ചെറുമകൾ സുനേത്ര രവീന്ദ്രനാണു മുത്തച്ഛന്റെ സംസ്കാര ചടങ്ങുകൾ നിർവഹിച്ചത്. മതാചാര പ്രകാരം മൃതദേഹം വലം വച്ചു കുടം ഉടയ്ക്കുന്നതടക്കമുള്ള ചടങ്ങുകൾ ആൺ മക്കളോ മകനില്ലെങ്കിൽ ആ നിലയ്ക്കുള്ള കുടുംബാംഗമോ ചെറുമകനോ ആണ് നിർവഹിക്കുക. ഡോ.കൃഷ്ണൻ നായരുടെ ഏക മകൾ മഞ്ജു രണ്ടു വർഷം മുൻപാണ് അകാലത്തിൽ മരിച്ചത്.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വകാര്യ ദുഖങ്ങളിലൊന്നും അതായിരുന്നു. മഞ്ജുവിന്റെ ഏക മകളാണ് ഗൗരി എന്നു പ്രിയപ്പെട്ടവർ വിളിക്കുന്ന സുനേത്ര. ലോകം ആദരിക്കുന്ന മുത്തച്ഛന്റെ അന്ത്യ കർമങ്ങൾ ചെയ്യാനുള്ള നിയോഗം സുനേത്ര ഏറ്റെടുക്കുകയായിരുന്നു. തൈക്കാട് ശാന്തി കവാടത്തിൽ മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിനു മുൻപുള്ള ചടങ്ങുകളെല്ലാം മുതിർന്നവരുടെ നിർദേശം അനുസരിച്ച് സുനേത്ര തന്നെ ചെയ്തു. ആന്ധ്രപ്രദേശിലെ മുൻ അക്കൗണ്ടന്റ് ജനറലായ സുനേത്രയുടെ പിതാവ് വി.രവീന്ദ്രനും ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. ഏതാനും മാസം മുൻപാണ് സുനേത്രയുടെ വിവാഹം കഴിഞ്ഞത്.