തിരുവനന്തപുരം–നാഗർകോവിൽ റെയിൽപാതയ്ക്കു സമീപം വീണ്ടും മണ്ണിടിഞ്ഞു; ഗതാഗതതടസ്സമില്ല
പാറശാല∙ പാറശാല റെയിൽവേ പാലത്തിന് സമീപം തിരുവനന്തപുരം–നാഗർകോവിൽ പാതയിൽ ട്രാക്കിനടുത്തേക്ക് വീണ്ടും മണ്ണിടിഞ്ഞു. ഒരാഴ്ച മുൻപ് ഇടിഞ്ഞ ഭാഗത്തിന് സമീപത്തെ മൺകൂന ഇന്നലെ രാവിലെ പെയ്ത മഴയിൽ ഇടിഞ്ഞു വീണെങ്കിലും ട്രാക്കിലേക്ക് വീഴാത്തതിനാൽ ഗതാഗതതടസ്സം ഒഴിവായി. വൻതോതിൽ മണ്ണിടിഞ്ഞ് പന്ത്രണ്ട് ദിവസം ഗതാഗതം

പാറശാല∙ പാറശാല റെയിൽവേ പാലത്തിന് സമീപം തിരുവനന്തപുരം–നാഗർകോവിൽ പാതയിൽ ട്രാക്കിനടുത്തേക്ക് വീണ്ടും മണ്ണിടിഞ്ഞു. ഒരാഴ്ച മുൻപ് ഇടിഞ്ഞ ഭാഗത്തിന് സമീപത്തെ മൺകൂന ഇന്നലെ രാവിലെ പെയ്ത മഴയിൽ ഇടിഞ്ഞു വീണെങ്കിലും ട്രാക്കിലേക്ക് വീഴാത്തതിനാൽ ഗതാഗതതടസ്സം ഒഴിവായി.
വൻതോതിൽ മണ്ണിടിഞ്ഞ് പന്ത്രണ്ട് ദിവസം ഗതാഗതം മുടങ്ങിയ ശേഷം മൂന്ന് ദിവസം മുൻപാണ് പാതയിൽ ട്രെയിൻ ഒാടിത്തുടങ്ങിയത്. ചെറിയ തോതിൽ ഇടിയുന്ന മണ്ണ് വീഴാതിരിക്കാൻ ഷീറ്റ് കൊണ്ട് ട്രാക്കിന് സമീപം സ്ഥാപിച്ച വേലിക്കകത്ത് തന്നെ മൺകൂന പതിച്ചു. കഴിഞ്ഞ 12ന് രാത്രി ഉണ്ടായ കനത്ത മഴയിൽ തിരുവനന്തപുരം–നാഗർകോവിൽ പാതയിൽ 13 സ്ഥലങ്ങളിൽ മണ്ണ് ട്രാക്കിലേക്ക് വീണിരുന്നു. പതിനഞ്ച് ദിവസത്തിനിടയിൽ മൂന്ന് തവണ പ്രദേശത്ത് മണ്ണ് ഇടിഞ്ഞത് പരിഭ്രാന്തി പരത്തുന്നു.