ഔട്ടർ റിങ് റോഡ്: വേണ്ടത് 375 ഹെക്ടർ; സിൽവർ ലൈൻ പദ്ധതി സ്ഥലത്തിന്റെ ഏതാണ്ടു നാലിലൊന്നു വരും, ഭൂമി ഏറ്റെടുക്കൽ ഇങ്ങനെ...
തിരുവനന്തപുരം∙ വിഴിഞ്ഞം–മംഗലപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലിനു ദേശീയ പാത അതോറിറ്റി നടപടി തുടങ്ങി. എൻഎച്ച്എഐ നേരിട്ടാണു ഭൂമിയേറ്റെടുക്കുന്നത് എന്നതിനാൽ ഇതിനായി അതോറിറ്റി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ

തിരുവനന്തപുരം∙ വിഴിഞ്ഞം–മംഗലപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലിനു ദേശീയ പാത അതോറിറ്റി നടപടി തുടങ്ങി. എൻഎച്ച്എഐ നേരിട്ടാണു ഭൂമിയേറ്റെടുക്കുന്നത് എന്നതിനാൽ ഇതിനായി അതോറിറ്റി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നിർമാണമെന്നതിനാൽ സ്ഥലമേറ്റെടുക്കലിന്റെ 50 % തുക മാത്രം സംസ്ഥാന സർക്കാർ വഹിച്ചാൽ മതിയാകും.
4871 കോടി രൂപയുടെ റോഡ് പദ്ധതിയിൽ, ഭൂമിയേറ്റെടുക്കലിനും ‘യൂട്ടിലിറ്റി ഷിഫ്റ്റിങ്’ ആവശ്യത്തിനുമായി 2222 കോടി രൂപയാണു കണക്കാക്കുന്നത്. കിറ്റ്കോ തയാറാക്കിയ വിശദ പദ്ധതി രേഖയ്ക്ക് (ഡിപിആർ) അനുമതി ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതിക്കായി പദ്ധതി പ്രദേശത്തെ ആളുകളെ പങ്കെടുപ്പിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയിരുന്നു. ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൻമേൽ അനുമതി നേടാനുള്ള ശ്രമം നടന്നുവരികയാണ്.
ഭൂമിയേറ്റെടുക്കലാകും പ്രധാന വെല്ലുവിളി. 926 ഏക്കർ (375 ഹെക്ടർ) സ്ഥലമാണ് ആകെ ഏറ്റെടുക്കേണ്ടിവരിക. നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമുള്ള സ്ഥലത്തിന്റെ ഏതാണ്ടു നാലിലൊന്നു വരുമിത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന സിൽവർ ലൈനിനു വേണ്ടത് 3417 ഏക്കർ (1383 ഹെക്ടർ) ആണ്. എന്നാൽ 2015ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണു ദേശീയ പാത അതോറിറ്റി പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ ഗ്രീൻഫീൽഡ് അലൈൻമെന്റാണ് ഔട്ടർ റിങ് റോഡിന്റേതെന്ന് അതോറിറ്റി പറയുന്നു. ഭൂമിയേറ്റെടുക്കാനുള്ള നിർദേശം മാത്രമാണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇപ്പോൾ നൽകിയിരിക്കുന്നത്. ഒൗട്ടർ റിങ് റോഡ് നിർമാണത്തിനു ശേഷം രണ്ടാം ഘട്ടമായി സമീപത്ത് ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും പരിഗണനയിലുണ്ട്.
കടന്നു പോകുന്ന പ്രദേശങ്ങൾ
ബാലരാമപുരം, വെങ്ങാനൂർ, പള്ളിച്ചൽ, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, പൂവത്തൂർ, വെമ്പായം, മാണിക്കൽ, പോത്തൻകോട്, മംഗലപുരം. പുറമേ, കോർപറേഷന്റെ വിഴിഞ്ഞം ഭാഗവും നെടുമങ്ങാട് നഗരസഭയുടെ വട്ടപ്പാറ മേഖലയും ഉൾപ്പെടും. വില്ലേജുകൾ–തേക്കട, വേങ്കോട്, അരുവിക്കര, വിളപ്പിൽ, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, കരകുളം, വെമ്പായം, പോത്തൻകോട്, അണ്ടൂർക്കോണം.
റിങ് റോഡ്: ഇപ്പോൾ നാലുവരിപ്പാത, ഭാവിയിൽ ആറു വരിയായി വികസിപ്പിക്കാനാകും
വിഴിഞ്ഞം മുതൽ മംഗലപുരം വരെ 4 വരിപ്പാത. ഭാവിയിൽ 6 വരിയായി വികസിപ്പിക്കാനാകും. 77.77 കി.മീ. ആണ് ആകെ ദൂരം. 70 മീറ്റർ വീതിയിലാണു ഭൂമിയേറ്റെടുക്കുക. റോഡിനൊപ്പം ഭാവിയിലെ ആവശ്യമനുസരിച്ച് അധികം രണ്ടു പാതകൾക്കോ മെട്രോ റെയിൽ പോലുള്ള മാസ് റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിനോ ഉള്ള സ്ഥലം കൂടി ഉൾപ്പെടുത്തും. 39 മേൽപാതകൾ, 24 അടിപ്പാതകൾ, ഒരു വലിയ പാലം, 11 ചെറുപാലം എന്നിവ നിർമിക്കണം. തലസ്ഥാന നഗരത്തിനു പുറത്തു മികച്ച യാത്രാ സൗകര്യം ലഭിക്കുമെന്നു മാത്രമല്ല, വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വേഗത്തിൽ ചരക്കു നീക്കാനുള്ള വലിയ സാധ്യതയും റിങ് റോഡ് തുറക്കും. തലസ്ഥാന നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും.