കെഎസ്ആർടിസി: പട്ടിണി സമരവുമായി വിഷു ദിനത്തിൽ വനിതാ ജീവനക്കാർ
നെയ്യാറ്റിൻകര ∙ കെഎസ്ആർടിസി, മാർച്ച് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ ജീവനക്കാർ വിഷു ദിനത്തിൽ പട്ടിണി സമരം നടത്തി. എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി നടത്തിയ സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഡബ്ല്യു.ആർ. ഹീബ

നെയ്യാറ്റിൻകര ∙ കെഎസ്ആർടിസി, മാർച്ച് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ ജീവനക്കാർ വിഷു ദിനത്തിൽ പട്ടിണി സമരം നടത്തി. എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി നടത്തിയ സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഡബ്ല്യു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. കൺവീനർ വി. അശ്വതി അധ്യക്ഷയായി.
സിപിഎം ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, സിഐടിയു ഏരിയ സെക്രട്ടറി കെ. മോഹനൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്. നിഷ, നേതാക്കളായ സുശീലൻ മണവാരി, എസ്. ജിനു കുമാർ, എൻ.കെ. രഞ്ജിത്ത്, കെ.പി. ദീപ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ കണ്ടക്ടർ ബി.എസ്. കുമാരി സുമ, എൻ.എസ്. വിനോദ്, എസ്.എസ്. സാബു, എസ്.ആർ. ഗിരീഷ്, അഞ്ജന, ഒ. ശ്രീജ കുമാരി, ബാരിഷാ ബീവി എന്നിവർ നേതൃത്വം നൽകി. ശമ്പള വിതരണം വരെ സത്യഗ്രഹം തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു.കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി നടത്തിയ സമരത്തിന്റെ ഉദ്ഘാടനം സിഐടിയു ദേശീയ കൗൺസിൽ അംഗം വി. കേശവൻ കുട്ടി നിർവഹിച്ചു.