‘ഡെലിവറി ബോയ് ’ ആയി എംഎൽഎ; 60 രൂപയുടെ പൊതിച്ചോർ, മീൻ ഉൾപ്പെടെ മൂന്ന് കൂട്ടം കറി
Mail This Article
കാട്ടാക്കട ∙ ഡെലിവറി ചാർജ് ഉൾപ്പെടെ 60 രൂപ. ഒറ്റ ഫോൺകോളിൽ പൊതിച്ചോർ വീടുകളിലും ഓഫിസുകളിലും എത്തും. തയാറാക്കുന്നത് കാട്ടാക്കട മണ്ഡലത്തിലെ കുടുംബശ്രീ അമ്മമാർ. മീൻ ഉൾപ്പെടെ മൂന്ന് കൂട്ടം കറികളുമായി വാഴയിലയിൽ പൊതിഞ്ഞ ചോറിന് രാവിലെ 7മുതൽ 9 മണി വരെയുള്ള സമയത്ത് 8078064870 എന്ന നമ്പരിലേക്ക് ഒരു വിളി മതി.
ഐ.ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ ആരംഭിച്ച കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കൗൺസിലിന്റെ ആശയമാണ് പൊതിച്ചോറ്. ഊരുട്ടമ്പലത്തെ മയൂരം കുടുംബശ്രീ യൂണിറ്റ് ആണ് പൊതിച്ചോർ തയാറാക്കുന്നത്.
ആദ്യ ഡെലിവറി കൗൺസിൽ ചെയർമാൻ കൂടിയായ എംഎൽഎ തന്നെ തലസ്ഥാനഗരത്തിലെ ജഗതിയിലെ ഫ്ലാറ്റിൽ എത്തി പൊതിച്ചോർ നൽകി നിർവഹിച്ചു. ആദ്യഘട്ടത്തിൽ 20 പേർക്ക് നേരിട്ട് തൊഴിൽ നൽകാനും ഒട്ടേറെ പേർക്ക് ഉപജീവനം നടത്താനും കഴിയും വിധമാണ് പദ്ധതി ആസൂത്രണം. ജനസേവന കേന്ദ്രം, ഇസ്തിരി കട തുടങ്ങിയ ചെറിയ സംരംഭങ്ങളും കൗൺസിലിന്റേതായുണ്ട്