‘കൊച്ചെടത്വാ’ തിരുനാൾ 29ന് കൊടിയേറും
നെയ്യാറ്റിൻകര ∙ ‘കൊച്ചെടത്വാ’ എന്നും പൊറ്റയിൽ പള്ളിയെന്നും അറിയപ്പെടുന്ന പ്രമുഖ തീർഥാടന കേന്ദ്രമായ പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു 29നു കൊടിയേറും. ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ മേയ് 8നു

നെയ്യാറ്റിൻകര ∙ ‘കൊച്ചെടത്വാ’ എന്നും പൊറ്റയിൽ പള്ളിയെന്നും അറിയപ്പെടുന്ന പ്രമുഖ തീർഥാടന കേന്ദ്രമായ പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു 29നു കൊടിയേറും. ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ മേയ് 8നു സമാപിക്കും.29നു വൈകിട്ട് 6ന് ആണു കൊടിയേറ്റ്, ഇടവക വികാരി ഫാ. സജു റോൾഡൻ നേതൃത്വം നൽകും. സന്ധ്യാവന്ദനവും ഗീവർഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണവും മേയ് 7ന് ആണ്. സന്ധ്യാ വന്ദന ചടങ്ങുകൾക്ക് അതിരൂപത വികാരി ജനറൽ ഫാ. സി. ജോസഫ് കാർമികത്വം വഹിക്കും.
തിരുനാൾ ദിനങ്ങളിൽ രാവിലെ 6നും 10.30നും വൈകിട്ട് 6നും ദിവ്യബലി ഉണ്ട്. രാവിലെയുള്ള ചടങ്ങുകൾ ദേവാലയത്തിൽ ആണു നടത്തുക. വൈകിട്ട് ജപമാല, നൊവേന, ദിവ്യബലി എന്നിവ ബീച്ച് മൈതാനത്താണ്. വിവിധ കലാപരിപാടികളും അരങ്ങേറും. വിവിധ ദിവസങ്ങളിൽ മോൺ. റൂഫസ് പയസ്, മോൺ. സി. വിൽഫ്രഡ്, റവ. ഡോ. ഡൈസൻ, റവ. ഡോ. അഗസ്റ്റിൻ ജോൺ, റവ. ഡോ. ഗ്ലാഡിൻ അലക്സ്, മോൺ. ടി. നിക്കൊളാസ് തുടങ്ങിയവർ ദിവ്യബലി അർപ്പിക്കും.
ലണ്ടനിൽ ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ 30നും യുഎഇയിൽ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ മേയ് 1നും ഇസ്രായേലിൽ റാറ്റിസ്ബോൺ ആശ്രമ ദേവാലയത്തിൽ മേയ് 8നും പുതിയതുറ നിവാസികളുടെ നേതൃത്വത്തിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുന്നുണ്ട്. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഇടവക വികാരി സജു റോൾഡൻ, സഹവികാരി ഫാ. കെ.സി. ബിജോയ്, സെക്രട്ടറി റോബിൻ ഫ്രാൻസിസ്, ഉത്സവ കമ്മിറ്റി കൺവീനർ ജൂസ ക്രിസ്‌തുദാസ് തുടങ്ങിയവർ അറിയിച്ചു.
എം. വിൻസെന്റ് എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത അവലോകന യോഗം, മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തിരുന്നു. തിരുനാൾ ദിനങ്ങളിൽ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസ് സർവീസ് നടത്തും. വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ഒരുക്കാനും തീരുമാനമായി. ഫയർഫോഴ്സ്, മെഡിക്കൽ ടീം ഉൾപ്പെടെ സർക്കാരിന്റെ വിവിധ വകുപ്പുകളും സജ്ജമാണ്.