കള്ളനോട്ട് പരിശോധന മുതൽ ഉത്ര, വിസ്മയ കേസുകൾ വരെ; ഡോ.എസ്.പി.സുനിൽ വിരമിക്കുന്നു
തിരുവനന്തപുരം∙ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾക്കു ശാസ്ത്രീയ പരിശോധനയിലൂടെ തീർപ്പുണ്ടാക്കുന്നതിനു നേതൃത്വം വഹിച്ച സംസ്ഥാന ഫൊറൻസിക് സയൻസ് ലാബ് ജോയിന്റ് ഡയറക്ടർ ഡോ.എസ്.പി.സുനിൽ ഇന്നു വിരമിക്കും. വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപാതകം നടത്തിയ ഉത്ര കേസും അടുത്തിടെ ശിക്ഷ വിധിച്ച വിസ്മയ കേസുമുൾപ്പെടെ

തിരുവനന്തപുരം∙ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾക്കു ശാസ്ത്രീയ പരിശോധനയിലൂടെ തീർപ്പുണ്ടാക്കുന്നതിനു നേതൃത്വം വഹിച്ച സംസ്ഥാന ഫൊറൻസിക് സയൻസ് ലാബ് ജോയിന്റ് ഡയറക്ടർ ഡോ.എസ്.പി.സുനിൽ ഇന്നു വിരമിക്കും. വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപാതകം നടത്തിയ ഉത്ര കേസും അടുത്തിടെ ശിക്ഷ വിധിച്ച വിസ്മയ കേസുമുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഫൊറൻസിക് പരിശോധനയ്ക്കു നേതൃത്വം നൽകി.
കേരളത്തിൽ ആദ്യമായി കള്ളനോട്ടിന്റെ ഫൊറൻസിക് പരിശോധനയ്ക്കു നേതൃത്വം നൽകിയതിന്റെ ‘ക്രെഡിറ്റും’ ണ്ട്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം, പെരുമ്പാവൂർ ജിഷ വധക്കേസ്, വർക്കല സലിം വധക്കേസ് തുടങ്ങിയവ സങ്കീർണമായ ഫൊറൻസിക് പരിശോധന ആവശ്യമായി വന്നവയാണ്. 2009ൽ എഫ്എസ്എലിനു കീഴിൽ സൈബർ ഡിവിഷൻ ആരംഭിക്കുന്നതിനു നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. രാജ്യത്ത് ഇഇഇ അംഗീകാരമുള്ള ആറു ലാബുകളിൽ ഒന്നായി തിരുവനന്തപുരം എഫ്എസ്എലിനെ മാറ്റിയെടുത്തശേഷമാണു പടിയിറക്കം. തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ്.