അദ്വാനി കണ്ടെടുത്ത തീപ്പൊരി നേതാവ്, കേരളത്തിൽനിന്ന് ബിജെപിയിലെത്തിയ ആദ്യ ക്രിസ്ത്യൻ വനിത; ഡോ. റെയ്ച്ചൽ മത്തായിയെക്കുറിച്ച്...
തിരുവനന്തപുരത്തുകുറവൻകോണത്തെ വീട്ടിൽ ഡോ. റെയ്ച്ചൽ മത്തായിയെ കാണാൻ ഏറെയും രണ്ടു കൂട്ടരാണ് എത്തിയിരുന്നത്. രോഗികളും രാഷ്ട്രീയ പ്രവർത്തരും. രോഗികളോട് ഡോക്ടർ പറഞ്ഞു, ആരോഗ്യം സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തകരോട് പറഞ്ഞു, സമൂഹത്തിന്റെ ആരോഗ്യം കാക്കണം. അതിനു നിങ്ങൾക്കേ കഴിയൂ. തലമുടി ബോബു ചെയ്ത്....
തിരുവനന്തപുരത്തുകുറവൻകോണത്തെ വീട്ടിൽ ഡോ. റെയ്ച്ചൽ മത്തായിയെ കാണാൻ ഏറെയും രണ്ടു കൂട്ടരാണ് എത്തിയിരുന്നത്. രോഗികളും രാഷ്ട്രീയ പ്രവർത്തരും. രോഗികളോട് ഡോക്ടർ പറഞ്ഞു, ആരോഗ്യം സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തകരോട് പറഞ്ഞു, സമൂഹത്തിന്റെ ആരോഗ്യം കാക്കണം. അതിനു നിങ്ങൾക്കേ കഴിയൂ. തലമുടി ബോബു ചെയ്ത്....
തിരുവനന്തപുരത്തുകുറവൻകോണത്തെ വീട്ടിൽ ഡോ. റെയ്ച്ചൽ മത്തായിയെ കാണാൻ ഏറെയും രണ്ടു കൂട്ടരാണ് എത്തിയിരുന്നത്. രോഗികളും രാഷ്ട്രീയ പ്രവർത്തരും. രോഗികളോട് ഡോക്ടർ പറഞ്ഞു, ആരോഗ്യം സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തകരോട് പറഞ്ഞു, സമൂഹത്തിന്റെ ആരോഗ്യം കാക്കണം. അതിനു നിങ്ങൾക്കേ കഴിയൂ. തലമുടി ബോബു ചെയ്ത്....
കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ബിജെപിയിലെത്തിയ ആദ്യ വനിതയായിരുന്നു ഡോ. റെയ്ച്ചൽ മത്തായി. എൽ.കെ. അദ്വാനി കണ്ടെടുത്ത ഈ തീപ്പൊരി നേതാവ് പിന്നീട് പത്തു വർഷം ബിജെപി ദേശീയ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. ബെംഗളൂരിവിൽ അന്തരിച്ച ഡോ. റെയ്ച്ചൽ മത്തായിയെ കുറിച്ച്...
തിരുവനന്തപുരം∙ തിരുവനന്തപുരത്തു കുറവൻകോണത്തെ വീട്ടിൽ ഡോ. റെയ്ച്ചൽ മത്തായിയെ കാണാൻ ഏറെയും രണ്ടു കൂട്ടരാണ് എത്തിയിരുന്നത്. രോഗികളും രാഷ്ട്രീയ പ്രവർത്തരും. രോഗികളോട് ഡോക്ടർ പറഞ്ഞു, ആരോഗ്യം സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തകരോട് പറഞ്ഞു, സമൂഹത്തിന്റെ ആരോഗ്യം കാക്കണം. അതിനു നിങ്ങൾക്കേ കഴിയൂ. തലമുടി ബോബു ചെയ്ത് ചുണ്ടിലെപ്പോഴും പുഞ്ചിരിയുമായി നടക്കുന്ന ഡോക്ടറുടെ വാക്കുകൾ എല്ലാവരും വിലയോടെ കേട്ടു.
സമൂഹത്തിൽ എല്ലാവർക്കും അവരെ വേണമായിരുന്നു. വെളുത്ത അംബാസിഡർ കാർ ഓടിച്ച് നഗരത്തിലൂടെ പോകുന്ന ഡോക്ടറെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ അവരുടെ സംഘടനയുടെ അധ്യക്ഷയാക്കി. ആ ചുമതല അവർ സന്തോഷത്തോടെ ഏറ്റെടുത്തു. ഡ്രൈവർമാരിൽ മാത്രമല്ല മുന്നിലെത്തിയ രോഗികളിലും സ്ത്രീകളിലും ആത്മവിശ്വാസം നിറച്ചു. ‘ജീവീതത്തിൽ പരാജയങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകാം. പക്ഷേ ഏറ്റവും വലിയ നേട്ടം അതിനെയെല്ലാം അതിജീവിക്കുക എന്നുള്ളതാണ്.!’ ഈ വാക്കുകൾ എല്ലാവരോടും ആവർത്തിച്ചു.
ആരോഗ്യമേഖലയിലെ ദീർഘകാല സേവനത്തിനുശേഷം ഹിന്ദു പാർട്ടിയെന്ന് അറിയപ്പെട്ടിരുന്ന ബിജെപിയിലേക്ക് ചേക്കേറിയതിന് ഏറെ പഴി കേട്ടയാളാണ് ഡോ. റെയ്ച്ചൽ. അടിയുറച്ച കോൺഗ്രസുകാരി എങ്ങനെ ബിജെപി ആയെന്നായിരുന്നു വിമർശകരുടെ ചോദ്യം. അതിന് അവർ തന്റേടത്തോടെ മറുപടി പറഞ്ഞു: ‘എന്റെ പ്രതീക്ഷ രാജ്യമാണ്. ദേശീയതയിലാണ് ഭാരതത്തിന്റെ നിലനിൽപ്പ്. കോൺഗ്രസിൽ നിന്ന് ദേശീയത നഷ്ടമായെന്നു ഞാൻ കരുതുന്നു.’ അടിയുറച്ച ഈ നിലപാട് ബിജെപിയിൽ അവരുടെ വളർച്ച പെട്ടന്നാക്കി.
1984 ൽ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടന്നത് തിരുവനന്തപുരത്ത്. അന്ന് ഡോക്ടർ സ്വാഗത സംഘം ചെയർപഴ്സൻ. ചിട്ടയോടെ നടത്തിയ ആ പ്രവർത്തനം എൽ.കെ. അദ്വാനിയുടെ കണ്ണിൽപ്പെട്ടു. ‘സംഘടനയ്ക്ക് കരുത്തു പകരുന്ന വ്യക്തിത്വം’ – അദ്വാനി സംസ്ഥാനത്തെ മുതിർന്ന നേതാക്കളോട് പറഞ്ഞു. ‘അവർ മികച്ച ഡോക്ടറാണ്. സമൂഹം അവർക്കു വില കൽപ്പിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുള്ള അവരെ സമൂഹത്തിന്റെ ആരോഗ്യകാര്യങ്ങളിലും ജാഗരൂഗയാക്കണം.’ – അദ്വാനിയുടെ ദീർഘവീക്ഷണം തെറ്റിയില്ല. കഴിവും ആത്മാർഥതയും നിറഞ്ഞ പ്രവർത്തനം ഡോ. റെയ്ച്ചലിനെ പാർട്ടിയുടെ ദേശീയ സമിതിയിൽ എത്തിച്ചു. 10 വർഷത്തോളം കാലം ഡോ. റെയ്ച്ചൽ മത്തായി ഈ പദവിയിൽ തുടർന്നു.
ബിജെപി ബന്ധത്തിന്റെ പേരിൽ അത്രയും കാലം സമൂഹത്തിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തളർന്നില്ല. എപ്പോഴും തന്റെ രാഷ്ട്രീയ നിലപാട് ഉയർത്തിക്കാട്ടി. എൺപതുകളിലും തൊണ്ണൂറുകളിലും വിജയരാജ സിന്ധ്യ, സുഷമാ സ്വരാജ് തുടങ്ങിയ വനിതാ നേതാക്കൾക്കൊപ്പം പ്രതീക്ഷയോടെ ഉയർന്നു കേട്ട പേരായിരുന്നു ഈ മലയാളിയുടേത്. 1925 നവംബർ 23 ന് അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടിൽ തറവാട്ടിലാണ് ജനനം. പിതാവ് എൻ.പി. മത്തായി മുതലാളി. മാതാവ്: തങ്കമ്മ. പിതാവും പിതാവിന്റെ സഹോദരങ്ങളും സ്വാതന്ത്ര്യ സമര പോരാളികകൾ. സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവായിരുന്നു പിതാവും പിതൃസഹോദരൻ എൻ.പി. ഫിലിപ്പോസും.
1938 ൽ സർ സിപിക്കെതിരെ . സമരം നയിച്ചതിനെ തുടർന്ന് പിതാവിന് അഭിഭാഷകവൃത്തി ഉപേക്ഷിക്കേണ്ടി വന്നു. കുടുംബത്തിലെ പോരാട്ട വീര്യവും രാഷ്ട്രീയ ഉൾക്കരുത്തും റെയ്ച്ചലിൽ അന്നേ സ്വാധീനം ചെലുത്തിയിരുന്നു. 1947– ൽ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്തു. തിരുവിതാംകൂറിൽ മെഡിക്കൽ കോളജ് ഇല്ലാതിരുന്നാൽ ശ്രീലങ്കയിൽ നിന്നാണ് എംബിബിഎസ് നേടുന്നത്. പിന്നീട് ഇംഗ്ലണ്ടിൽ നിന്ന് ഉന്നത ബിരുദങ്ങൾ സ്വന്തമാക്കി. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ സേവനമുനുഷ്ഠിച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
യൂണിവേഴ്സിറ്റി വുമൺ അസോസിയേഷൻ, വൈഡബ്ളിയുസിഎ എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന കാലത്താണ് ബിജെപിയിൽ ആകൃഷ്ടയായത്. ബിജെപിയുടെ ആദർശാശയങ്ങൾ പൂർണമായി പഠിച്ചതിനുശേഷമായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്. മഹിളാ മോർച്ച അധ്യക്ഷയായിരിക്കെ സ്ത്രീ ഉന്നമനത്തിനായി കാസർകോടു നിന്ന് തിരുവനന്തപുരത്തേക്കു രഥയാത്ര നടത്തി ശ്രദ്ധേയയായി. 1986 –ലെ ബിജെപി ദേശീയ സമ്മളത്തിനൽ റബറിന്റെ ഇറക്കുമതിക്കെതിരെ യും ശബ്ദയമുയർത്തി.