കോവളത്ത് തിരയടിയിൽ നടപ്പാതയുടെ അടിഭാഗം തകർന്നു
കോവളം∙തീരത്തെ തിരയടി പ്രതിരോധിക്കാൻ ഹാർബർ എൻജി. വകുപ്പു നേതൃത്വത്തിൽ പഠന റിപ്പോർട്ടു തയാറാക്കി ആവിഷ്ക്കരിച്ച ബൃഹത് പദ്ധതി വേണ്ടെന്നു വച്ചതായി ടൂറിസം അധികൃതർ. ഇതുൾപ്പെടെ തീരത്ത് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പല പദ്ധതികളുടെ പേരിലും കൺസൽറ്റൻസി ഏജൻസികൾ ലാഭം കൊയ്തു പോയതായും ആക്ഷേപം. തിരയടി

കോവളം∙ തീരത്തെ തിരയടി പ്രതിരോധിക്കാൻ ഹാർബർ എൻജി. വകുപ്പു നേതൃത്വത്തിൽ പഠന റിപ്പോർട്ടു തയാറാക്കി ആവിഷ്ക്കരിച്ച ബൃഹത് പദ്ധതി വേണ്ടെന്നു വച്ചതായി ടൂറിസം അധികൃതർ. ഇതുൾപ്പെടെ തീരത്ത് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പല പദ്ധതികളുടെ പേരിലും കൺസൽറ്റൻസി ഏജൻസികൾ ലാഭം കൊയ്തു പോയതായും ആക്ഷേപം. തിരയടി പ്രതിരോധിക്കാൻ ശാശ്വത പദ്ധതി എന്ന നിലക്ക് മാസങ്ങൾ എടുത്താണ് ഹാർബർ എൻജി. വകുപ്പ് പഠന റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.
ഈയിടെ വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിൽ ഹാർബർ എൻജി. വകുപ്പും കിഫ്ബിയും സമർപ്പിച്ചത് ഒരേ റിപ്പോർട്ട് എന്ന നിലക്ക് കിഫ്ബിയുടെ പദ്ധതി നടപ്പാക്കാൻ ആണ് നിർദേശമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതുൾപ്പെടെ ബീച്ചിൽ നടപ്പാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും കിഫ്ബി മുഖാന്തിരം നടപ്പാക്കിയാൽ മതിയെന്നും നിർദേശമുണ്ട്. നിലവിൽ 56 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. തൊട്ടു മുൻപത്തെ എൽഡിഎഫ് സർക്കാർ കോവളത്തേക്ക് 20 കോടിയുടെ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചിരുന്നത് എങ്ങും എത്തിയില്ല. ഇതോടെ കോവളത്തെ വികസന പദ്ധതികൾ വെറും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണെന്നു ആക്ഷേപമുയർന്നു.