തിരുവനന്തപുരം∙ എകെജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ നിസ്സഹായരായി പൊലീസ്. എകെജി സെന്ററിന്റെ താഴത്തെ ഗേറ്റിലെ തൂണിലാണ് ഏറുപടക്കം പോലത്തെ വസ്തുവെറിഞ്ഞത്. 8 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ കണ്ടെത്തിയില്ലെങ്കിലും ഇക്കാര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എകെജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ നിസ്സഹായരായി പൊലീസ്. എകെജി സെന്ററിന്റെ താഴത്തെ ഗേറ്റിലെ തൂണിലാണ് ഏറുപടക്കം പോലത്തെ വസ്തുവെറിഞ്ഞത്. 8 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ കണ്ടെത്തിയില്ലെങ്കിലും ഇക്കാര്യത്തിൽ സർക്കാരിനു വലിയ തിരക്കില്ല. സമയമെടുത്ത് അന്വേഷിച്ചാലും പിടിക്കുന്നത് യഥാർഥ പ്രതിയെത്തന്നെയായിരിക്കണം എന്നാണു ഡിജിപിക്കു നൽകിയിരിക്കുന്ന നിർദേശം. കോൺഗ്രസാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ആദ്യം ആരോപിച്ച സിപിഎം നേതാക്കൾ പിന്നീടു പ്രസ്താവന മയപ്പെടുത്തിയിരുന്നു.

2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സംവിധാനം മുഴുവൻ ഉപയോഗിച്ചാണ് അന്വേഷണം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സ്കൂട്ടറിന്റെ നമ്പർ പോലും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സോഫ്റ്റ്‌വെയറിലൂടെ ഈ ദൃശ്യം വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിയുമോ എന്ന ശ്രമവും സൈബർ പൊലീസ് ആരംഭിച്ചു. നൂറിലേറെ ക്യാമറകളിലെ ദൃശ്യങ്ങളാണു പൊലീസ് ശേഖരിച്ചത്.

ADVERTISEMENT

അതേസമയം, പ്രതി ഉപയോഗിച്ച തരത്തിലുള്ള സ്കൂട്ടറുകളുടെ നമ്പർ ശേഖരിച്ച് ആ ദിശയിൽ അന്വേഷണം നടക്കുന്നു. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് സംഭവസമയത്തെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. ആരെയെങ്കിലും പിടികൂടി കുറ്റം തലയിൽ ചാരാൻ കഴിയാത്തതിനാൽ പ്രതിയെ തേടി കഷ്ടപ്പെടുകയാണു പൊലീസ്. മുഖ്യമന്ത്രി വരെ നേരിട്ടെത്തി അക്രമ സ്ഥലം പരിശോധിച്ച കേസിന്റെ സ്ഥിതിയാണ് ഇങ്ങനെ.

ആകെ പൊലീസ് ഉറപ്പിച്ച 2 കാര്യങ്ങൾ: പ്രതി ഒരാൾ മാത്രം ; സ്കൂട്ടർ കുന്നുകുഴി ഭാഗത്തു നിന്നു വന്നു, അങ്ങോട്ടു മടങ്ങി. അക്രമം നടക്കുമ്പോൾ എകെജി സെന്ററിനു കാവൽ നിന്ന പൊലീസുകാർക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. സിറ്റി സ്പെഷൽ ബ്രാഞ്ച് അസി.കമ്മിഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ നൽകിയിട്ടില്ല. സംഭവ സമയത്തു തങ്ങൾ ഭക്ഷണം കഴിക്കാൻ പോയെന്നാണ് പിറ്റേന്ന് ഇവർ ഉന്നത ഉദ്യോഗസ്ഥരോടു പറഞ്ഞത്.