എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
കല്ലമ്പലം∙ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി രണ്ടിടത്തു നടത്തിയ പ്രത്യേക പരിശോധനയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായി. ഇവരിൽ നിന്ന് 3.42 ഗ്രാം ലഹരിമരുന്നാണു പിടിച്ചെടുത്തത്. നാവായിക്കുളം മരുതിക്കുന്നിൽ നിന്ന് ഉത്തർ പ്രദേശ് സ്വദേശി റിസ്വാൻ (24) , വഴയിലെ സെന്റ് ജൂഡ് പള്ളി ജംക്‌ഷന് സമീപത്തു നിന്ന്

കല്ലമ്പലം∙ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി രണ്ടിടത്തു നടത്തിയ പ്രത്യേക പരിശോധനയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായി. ഇവരിൽ നിന്ന് 3.42 ഗ്രാം ലഹരിമരുന്നാണു പിടിച്ചെടുത്തത്. നാവായിക്കുളം മരുതിക്കുന്നിൽ നിന്ന് ഉത്തർ പ്രദേശ് സ്വദേശി റിസ്വാൻ (24) , വഴയിലെ സെന്റ് ജൂഡ് പള്ളി ജംക്‌ഷന് സമീപത്തു നിന്ന് തിരുവനന്തപുരം സ്വദേശികളായ ഹരികുമാർ, സപ്തകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.റിസ്വാനിൽ നിന്ന് 1.420 ഗ്രാം എംഡിഎംഎയും മറ്റു രണ്ടുപേരിൽ നിന്ന് 2 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ലഹരി മരുന്നു കൊണ്ടുവന്ന കാറും തിരുവനന്തപുരം സ്വദേശികളിൽ നിന്നു പിടിച്ചെടുത്തു. നാവായിക്കുളത്ത് രണ്ടുപേരാണ് ലഹരിമരുന്നു സംഘത്തിലുൾപ്പെട്ടിരുന്നത്. അതിൽ ഷാൻ എന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായി എക്സൈസ് സിഐ പി.എസ് ഹരികുമാർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണു തിരുവനന്തപുരം നഗരത്തിൽ പരിശോധന നടത്തിയത്. അറസ്റ്റിലായവർ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ എൻഡിപിഎസ് വകുപ്പ് ചുമത്തി കേസെടുത്തു.