തിരുവനന്തപുരം ജില്ലയിൽ ഇന്ന് (06-10-2022); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙വേങ്കവിള രാമപുരം ഗവ യുപിഎസിലെ താൽക്കാലിക പാർട്ട് ടൈം സംസ്കൃത അധ്യാപക ഒഴിവിലേക്ക് അഭിമുഖം 6ന് രാവിലെ 11ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രഥമ അധ്യാപിക അറിയിച്ചു.
പ്രസംഗ മത്സരം
വർക്കല∙ റോട്ടറി ക്ലബ് ഓഫ് വർക്കല നേതൃത്വത്തിൽ ‘സമൂഹ സേവനം റോട്ടറിയിലൂടെ’ എന്ന വിഷയത്തിൽ പ്രസംഗ മത്സരം 9നു രാവിലെ 10 മുതൽ റോട്ടറി ക്ലബ് ഹാളിൽ സംഘടിപ്പിക്കും. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 7ന് അകം റിജസ്റ്റർ ചെയ്യണം. ഫോ.9446105055.
ഫാർമസിസ്റ്റ് ഒഴിവ്
ആറ്റിങ്ങൽ∙ അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 12 ന് ഉച്ചയ്ക്ക് ഒന്നിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും . കേരളസർക്കാർ അംഗീകൃത ഡി.ഫാം, ഫാർമസിസ്റ്റ് കൗൺസിൽ റജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 0470-2656870.