മകനുവേണ്ടി സകലതും നഷ്ടപ്പെട്ട കുടുംബത്തിന് കൗൺസിലർമാരുടെ ‘സഹോദര സ്നേഹം ’തുണയായി
നെയ്യാറ്റിൻകര ∙ സർവ സമ്പാദ്യവും മകന്റെ ചികിത്സയ്ക്കു വേണ്ടി വിനിയോഗിക്കുകയും പിന്നീട് മകന്റെ വേർപാടിനെ തുടർന്ന് കിടപ്പാടം പോലുമില്ലാതെ വിഷമിക്കുകയും ചെയ്ത അമരവിള ചരുവിളാകത്ത് വീട്ടിൽ അയ്യപ്പൻ – പ്രിയ ദമ്പതികൾക്ക് തല ചായ്ക്കാൻ ഒരിടമായി. നെയ്യാറ്റിൻകര നഗരസഭയിലെ കൗൺസിലർമാരും സഹോദരങ്ങളുമായ ഷിബുരാജ്

നെയ്യാറ്റിൻകര ∙ സർവ സമ്പാദ്യവും മകന്റെ ചികിത്സയ്ക്കു വേണ്ടി വിനിയോഗിക്കുകയും പിന്നീട് മകന്റെ വേർപാടിനെ തുടർന്ന് കിടപ്പാടം പോലുമില്ലാതെ വിഷമിക്കുകയും ചെയ്ത അമരവിള ചരുവിളാകത്ത് വീട്ടിൽ അയ്യപ്പൻ – പ്രിയ ദമ്പതികൾക്ക് തല ചായ്ക്കാൻ ഒരിടമായി. നെയ്യാറ്റിൻകര നഗരസഭയിലെ കൗൺസിലർമാരും സഹോദരങ്ങളുമായ ഷിബുരാജ് കൃഷ്ണയുടെയും കലയുടെയും നേതൃത്വത്തിൽ ആണ് ഇവർക്കു കിടപ്പാടം ഒരുക്കിയത്. വീടിന്റെ താക്കോൽദാനം ഇരു കൗൺസിലർമാരും ചേർന്നു നിർവഹിച്ചു.
അയ്യപ്പൻ – പ്രിയ ദമ്പതികളുടെ മകൻ നവീന്, 13–ാം വയസ്സിൽ ആണ് ഗുരുതര വൃക്കരോഗം ബാധിച്ചത്. അന്നു മുതൽ ഡയാലിസിസ് ചെയ്താണ് ജീവൻ പിടിച്ചു നിർത്തിയത്. 18–ാം വയസ്സിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. തുടർ ചികിത്സകളുമായി മുന്നോട്ടു പോകുമ്പോഴാണ് കോവിഡ് വില്ലനായി എത്തി നവീനിന്റെ ജീവനുമായി പറന്നകന്നത്. അപ്പോഴേക്കും അയ്യപ്പനും പ്രിയയും സാമ്പത്തികമായി തകർന്നു തരിപ്പണമായി.
ഒടുവിൽ, സ്കൂൾ വിദ്യാർഥിനിയായ മകളെയും കൂട്ടി അയ്യപ്പനും ഭാര്യയും വാടക വീട്ടിൽ അഭയം തേടി. ഇതു ശ്രദ്ധയിൽപെട്ട ഷിബുരാജ് കൃഷ്ണയും സഹോദരിയും ഇവരെ സഹായിക്കാൻ രംഗത്തു വരികയും ഒട്ടേറെ സുമനസ്സുകളുടെ സഹായത്തോടെ വീടു നിർമിച്ചു നൽകുകയും ചെയ്തു. മേയ് മാസത്തിൽ ആണ് നിർമാണം ആരംഭിച്ചത്. താക്കോൽ ദാന ചടങ്ങിന്, ബിജെപി ബൂത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായർ, അമരവിള ജയചന്ദ്രൻ, രാജൻ, ലാൽ കൃഷ്ണ, ബിനു തെക്കുംപുറം, സെന്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.