ADVERTISEMENT

പാലോട്∙ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മനോരമയുടെ ‘അരുത് ലഹരി’ എന്ന സന്ദേശം ഉയർത്തി ഡ്രോ വിത്ത് ഡാവിഞ്ചി സ്കൂൾ ഓഫ് ആർട്സും ബാലജനസഖ്യവും ചേർന്നു പാലോട് ടൗണിൽ വർണമതിൽ തീർത്തു. ബാലജനസഖ്യത്തിലെയും ഡ്രോ വിത്ത് ഡാവിൻഞ്ചിയിലേയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് തങ്ങളുടെ വരയിലൂടെ സമൂഹത്തിനു ലഹരിക്കെതിരെയുള്ള സന്ദേശം നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം പാലോട് സബ് ഇൻസ്പെക്ടർ റഹിം ഉദ്ഘാടനം ചെയ്തു.

സഖ്യം പ്രസിഡന്റ് അലീന ഉല്ലാസിന്റെ അധ്യക്ഷതയിൽ അരുൺ സപര്യ, സലിം പള്ളിവിള, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അഷറഫ്, ഉല്ലാസ് ആത്മമിത്രം, ‍ഡ്രോ വിത്ത് ഡാവിഞ്ചി ഡയറക്ർ എം. നാഷിദ്, ഗൗരി എസ്. ബാലു, ദേവ പാർവതി, വി.എൽ. രാജീവ്, കൺവീനർ എസ്.എസ്. ബാലു എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. രാജീവ് അയ്യർ,അലീന ഉല്ലാസ് എന്നിവർ ലഹരിക്കെതിരെ കവിത അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിഞ്ജയും നടന്നു. ടൗണിലെ മതിലിലാണ് ലഹരിക്കെതിരെ വർണമതിൽ ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com