കാട്ടാക്കട ∙ ഗ്രാമീണ മേഖലയിൽ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവിത മാർഗമായിരുന്ന പരമ്പരാഗത ഈറ്റ തൊഴിൽ മേഖല പ്രതിസന്ധിയിൽ. കോവിഡ് മഹാമാരി സൃഷ്ടിച്ച നിശ്ചലാവസ്ഥയിൽ ‍നിന്നും എല്ലാ തൊഴിൽ മേഖലകളും കരകയറുമ്പോൾ, പരമ്പരാഗത ഈറ്റ കാട്ടുവള്ളി തഴ മുള ചൂരൽ തൊഴിൽ മേഖല മാത്രം കരകയറിയിട്ടില്ല. ഈറ്റ തൊഴിലാളികളുടെ ക്ഷേമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ ഗ്രാമീണ മേഖലയിൽ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവിത മാർഗമായിരുന്ന പരമ്പരാഗത ഈറ്റ തൊഴിൽ മേഖല പ്രതിസന്ധിയിൽ. കോവിഡ് മഹാമാരി സൃഷ്ടിച്ച നിശ്ചലാവസ്ഥയിൽ ‍നിന്നും എല്ലാ തൊഴിൽ മേഖലകളും കരകയറുമ്പോൾ, പരമ്പരാഗത ഈറ്റ കാട്ടുവള്ളി തഴ മുള ചൂരൽ തൊഴിൽ മേഖല മാത്രം കരകയറിയിട്ടില്ല. ഈറ്റ  തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി രൂപീകരിച്ച ബാംബൂ കോർപറേഷന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നു തൊഴിലാളികൾ ആരോപിക്കുന്നു. ബാംബൂ കോർപറേഷൻ  ഡിപ്പോകളിൽ ഈറ എത്തിച്ച് തൊഴിലാളികളെ സഹായിക്കുന്നതിനു പകരം ഡിപ്പോകൾ പൂട്ടി തൊഴിലാളികളെ ദുരിതത്തിലാക്കി.

അയ്യായിരത്തോളം ഈറ്റ തൊഴിലാളികൾ ഉള്ളതായാണ് കണക്ക്. ബാംബൂ കോർപറേഷൻ വഴിയാണ് തൊഴിലാളികൾക്ക് ഈറ വിതരണം ചെയ്തിരുന്നത്. ഓരോ ഡിപ്പോയിലും കോർപറേഷൻ എത്തിക്കുന്ന ഈറ ഉപയോഗിച്ച് പനമ്പ് നെയ്ത് ഡിപ്പോയിൽ നൽകുമ്പോൾ ലഭിക്കുന്ന കൂലിയാണ് ഓരോ കുടുംബത്തിന്റെയും വരുമാനം. ആൺ–പെൺ വ്യത്യാസമില്ലാതെ ഓരോ കുടുംബത്തിലും കുട്ടികൾ ഉൾപ്പെടെ പനമ്പ് നെയ്ത്തിൽ ഏർപ്പെടും. ഇങ്ങനെയാണ് ഈറ്റ തൊഴിലാളി കുടുംബം ജീവിച്ചിരുന്നത്. ഇതിനു പുറമേ, വനത്തിൽ നിന്നും ഈറ ശേഖരിച്ച് പനമ്പ് നെയ്യാൻ അനുമതി നൽകിയിരുന്നു.

ADVERTISEMENT

ഇങ്ങനെ രാവും പകലും അധ്വാനിച്ച് പട്ടിണി ഇല്ലാതെ കഴിഞ്ഞ് പോയിരുന്ന നൂറുകണക്കിനു കുടുംബങ്ങൾ ഇന്ന് തൊഴിൽ ഇല്ലാതെ വലയുന്നു. കോവിഡ് ലോക്ഡൗണിൽ ഗ്രാമീണ മേഖലയിൽ ബാംബൂ കോർപറേഷന്റെ ഈറ വിതരണ ഡിപ്പോകൾ അടച്ചു. ഇതോടെ ഈറ്റ തൊഴിൽ മേഖല നിശ്ചലമായി.  തൊഴിലാളികൾ പട്ടിണിയിലായി. ഈറ ശേഖരിക്കാൻ വനം വകുപ്പ് നൽകുന്ന പാസ് ഉപയോഗിച്ച് കാട്ടിൽ ‍നിന്നും ഈറ വെട്ടി പനമ്പ് നെയ്യുന്നതും നിലച്ചു. വന മേഖലയോട് ചേർന്ന് ഈ തൊഴിലിൽ ഏർപ്പെടുന്ന അപൂർവം ചിലർക്ക് മാത്രമാണ് വനത്തിൽ പോയി ഈറ വെട്ടാനുള്ള അവസരം ഉള്ളത്. ഒരു കെട്ട് ഈറ വെട്ടാൻ 52 രൂപ വനം വകുപ്പിനു നൽകണം.

കിലോ മീറ്ററുകൾ താണ്ടിയും വന്യമൃഗ ഭീഷണി നേരിട്ടും ഈറ വെട്ടാൻ പലപ്പോഴും കഴിയാറില്ല. ബാംബൂ കോർപറേഷൻ ഡിപ്പോകളിൽ ഈറ എത്തിച്ചാൽ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകും. ഇതിനു പകരം ഡിപ്പോകൾ പൂട്ടുകയായിരുന്നു കോർപറേഷൻ ചെയ്തതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. പൂട്ടിയ ഡിപ്പോകൾ തുറക്കാനും യന്ത്രവൽകൃത നെയ്ത്ത് ശാലകൾ പ്രവർത്തിപ്പിക്കാനും ബാംബൂ കോർപറേഷൻ തയാറാകാത്തതാണ് പരമ്പരാഗത മേഖലയിൽ ജോലി നോക്കുന്ന ആയിരങ്ങൾ പട്ടിണിയിലാകാൻ കാരണം. മംഗലയ്ക്കൽ,വെളിയന്നൂർ തുടങ്ങിയ പ്രധാന ഡിപ്പോകൾ തുറക്കാനും തൊഴിലാളികൾക്ക് ഈറ ലഭ്യമാക്കാനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.