തിരുവനന്തപുരം∙ കോർപറേഷനിലെ നിയമന വിവാദത്തിൽ ഏറ്റവുമാദ്യം മേയറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് താനാണെന്നു ശശി തരൂർ എംപി പാർട്ടിയെ ഓർമിപ്പിച്ചു. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണെന്നും ചിലർ അതു മറന്നിട്ടുണ്ടെന്നും തരൂർ പറഞ്ഞു. കോ‍ർപറേഷനു മുൻപിൽ യുഡിഎഫ് നടത്തുന്ന സമരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോർപറേഷനിലെ നിയമന വിവാദത്തിൽ ഏറ്റവുമാദ്യം മേയറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് താനാണെന്നു ശശി തരൂർ എംപി പാർട്ടിയെ ഓർമിപ്പിച്ചു. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണെന്നും ചിലർ അതു മറന്നിട്ടുണ്ടെന്നും തരൂർ പറഞ്ഞു. കോ‍ർപറേഷനു മുൻപിൽ യുഡിഎഫ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ തരൂർ, മണ്ഡലത്തിലെ പരിപാടികളിൽ സജീവമല്ലെന്ന വിമർശനത്തിനു കൂടിയാണു മറുപടി നൽകിയത്.

പാർട്ടി തന്റെ നിലപാട് മനസ്സിലാക്കണം. വിഷയം മനസ്സിലാക്കിയാണ് എല്ലാ കാര്യത്തിലും താൻ നിലപാട് എടുത്തിട്ടുള്ളത്. അതിലൊന്നും പശ്ചാത്താപമില്ല. മുഖ്യമന്ത്രിയെ വിമർശിക്കാൻ പിശുക്കില്ലെന്നും മുഖ്യമന്ത്രി തെറ്റു ചെയ്താൽ ചൂണ്ടിക്കാട്ടാറുണ്ടെന്നും തരൂർ പറഞ്ഞു.തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണു സമരവേദിയിൽ എത്താൻ വൈകിയതെന്നു സമരക്കാരെ അഭിവാദ്യം ചെയ്തു തരൂർ പറഞ്ഞു. സമരത്തിനു തന്റെ പൂർണ പിന്തുണയുണ്ട്.

ADVERTISEMENT

യുവജനങ്ങളുടെ വലിയ പ്രശ്നമാണു തൊഴിലില്ലായ്മ. നികുതിദായകരാണു കോർപറേഷൻ ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നത്. അതു പാർട്ടി ജോലിയാക്കി മാറ്റാൻ ആർക്കും അവകാശമില്ല. മേയറുടേതു ഭരണഘടനാ പദവിയാണ്. സ്ഥാനമേറ്റെടുത്തു കഴിഞ്ഞാൽ പിന്നെ പാർട്ടി നോക്കരുത്. എല്ലാവരുടെയും മേയറാകണം. മേയർ നടത്തിയതു സത്യപ്രതി‍ജ്ഞാ ലംഘനമാണ്. രാജ്യസഭാംഗം ജെബി മേത്തറെ മർദിച്ച വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ അവിടത്തെ സഹപ്രവർത്തകരോട് അഭ്യർഥിക്കുമെന്നും തരൂർ പറഞ്ഞു.