വർക്കല∙ തൊണ്ണൂറാം ശിവഗിരി തീർഥാടനത്തിന് ഇന്നലെ തുടക്കമായതോടെ തീർഥാടന നഗരിയിലേക്കു വൻ ഭക്തജന പ്രവാഹം. ഇന്നലെ രാവിലെ പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജയ്ക്കു ശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം ആരംഭിച്ചു. തുടർന്നു 7 മണിയോടെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ തൊണ്ണൂറാം ശിവഗിരി തീർഥാടനത്തിന് ഇന്നലെ തുടക്കമായതോടെ തീർഥാടന നഗരിയിലേക്കു വൻ ഭക്തജന പ്രവാഹം. ഇന്നലെ രാവിലെ പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജയ്ക്കു ശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം ആരംഭിച്ചു. തുടർന്നു 7 മണിയോടെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ    ധർമപതാകോദ്ധാരണം നടത്തി.അഷ്ട ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ശ്രീനാരായണ ഗുരുദേവൻ നിർവചിച്ച തീർഥാടന സമ്മേളനങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നിർവഹിച്ചതോടെ തുടർ സമ്മേളനങ്ങൾ ആരംഭിച്ചു.

ഇന്നത്തെ വർണശബളമായ തീർഥാടന ഘോഷയാത്രയെ കണക്കാക്കി വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ നൂറോളം പദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിൽ ഇന്നലെ വൈകിട്ടോടെ സന്ധിച്ചു. വിവിധ ജില്ലകളിൽ നിന്നു ഗുരുധർമപ്രചാരണസഭ, എസ്എൻഡിപി, വിവിധ ശ്രീനാരായണ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ തീർഥാടകർ ശിവഗിരിയിലെത്തുമ്പോൾ  തിരക്കിൽ ഗണ്യമായ വർധനയുണ്ടാകും. തീർഥാടന സമ്മേളനങ്ങൾ സുഗമമായി വീക്ഷിക്കാൻ കൂറ്റൻ ഓഡിറ്റോറിയത്തിൽ ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

അന്നദാനത്തിനുള്ള തിരക്ക് കണക്കിലെടുത്തു ശിവഗിരി ഊട്ടുപുരയ്ക്കു പുറമേ പ്രത്യേക പന്തലൊരുക്കി ബുഫെ സൗകര്യം കൂടി ഏർപ്പെടുത്തി. തീർഥാടന ദിവസങ്ങളിൽ ലക്ഷത്തോളം പേർ അന്നദാനത്തിന് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. തീർഥാടകരുടെ ബാഹുല്യമുള്ളതിനാൽ  ഡിസംബർ 15 മുതൽ തന്നെ മഠത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.  വിവിധ കച്ചവട സ്റ്റാളുകളും പ്രദർശന മേളകളും മുഖ്യ ആകർഷണങ്ങളാണ്.

തീർഥാടക ഘോഷയാത്ര ഇന്ന്

ADVERTISEMENT

വർക്കല∙ ഇന്നു പുലർച്ചെ 4.30നു ‘ഓം നമോ നാരായണ’ നാമജപത്തോടെ ശിവഗിരിയിൽ നിന്നു പുറപ്പെടുന്ന തീർഥാടക ഘോഷയാത്രയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീർഥ യാത്രികരായി എത്തിയ ആയിരക്കണക്കിന് ഗുരുഭക്തർ അണിനിരക്കും. അലങ്കരിച്ച ഗുരുദേവ റിക്ഷയെ മഠത്തിലെ മുതിർന്ന സന്യാസിമാർ, ബ്രഹ്മചാരികൾ, പീതാംബരധാരികകൾ എന്നിവർ അനുഗമിക്കും. മഹാസമാധി മന്ദിരത്തിൽ നിന്നു ഘോഷയാത്ര മൈതാനം, റെയിൽവേ സ്റ്റേഷൻ ചുറ്റി 8 മണിയോടെ തിരികെ ശിവഗിരിയിലെത്തും. തുടർന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർഥാടന സന്ദേശം നൽകും.