ആറ്റിങ്ങൽ∙ നഗരസഭ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന പോത്തിൻകൂട്ടത്തിന്റെ ഉടമയെന്ന് അവകാശവാദമുന്നയിച്ച് എത്തിയ ആൾ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ മുങ്ങിയെന്ന് നഗരസഭ അധികൃതർ . പത്ത് പോത്തുകളും മൂന്ന് എരുമകളും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിലായി അലഞ്ഞു നടന്നത്. കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ നഗരസഭ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന പോത്തിൻകൂട്ടത്തിന്റെ ഉടമയെന്ന് അവകാശവാദമുന്നയിച്ച് എ ത്തിയ ആൾ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ മുങ്ങിയെന്ന് നഗരസഭ അധികൃതർ . പത്ത് പോത്തുകളും മൂന്ന് എരുമകളും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിലായി അലഞ്ഞു നടന്നത്. 

കഴിഞ്ഞ ദിവസം ചിറ്റാറ്റിൻകര ആയിരവല്ലി ക്ഷേത്രത്തിന് സമീപത്തെത്തിയ മൃഗങ്ങൾ അവിടെ തങ്ങുകയും പ്രദേശത്തെ വളർത്തു മൃഗങ്ങളെയും വഴിയാത്രക്കാരെയും ആക്രമിക്കാൻ മുതിരുകയും ചെയ്തു. കയറുകൾ പോലും ഇല്ലാതെയാണ് പോത്തുകൾ ചുറ്റി നടന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ നഗരസഭ അധികൃതർ സമീപ പ്രദേശങ്ങളിലുള്ള ഫാമുകളിലും മാമം കന്നുകാലി ചന്തയിലും ഉടമയെ തിരക്കിയെങ്കിലും ഫലം കണ്ടില്ല.

ADVERTISEMENT

ഒടുവിൽ മൃഗങ്ങളുടെ താൽക്കാലിക സംരക്ഷണം ഏറ്റെടുത്ത നഗരസഭ പ്രദേശവാസിയായ ഒരാളെ മൃഗങ്ങളെ നോക്കാൻ ചുമതലപ്പെടുത്തി. മൃഗങ്ങളെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ടു.സംഭവം പ്രചരിച്ചതോടെ ഇന്നലെ രാവിലെ കഴക്കൂട്ടം സ്വദേശിയായ ആൾ താനാണ് മൃഗങ്ങളുടെ ഉടമയെന്ന് അവകാശവാദം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി.

എന്നാൽ ഇയാൾ പറഞ്ഞ കാര്യങ്ങളിൽ അവ്യക്തത ഉണ്ടായതിനെ തുടർന്ന് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. അതിന് ശേഷം ഇയാളെ കണ്ടിട്ടില്ലെന്ന് നഗരസഭ അധികൃതർ പറഞ്ഞു. എന്നാൽ ഏഴ് ദിവസത്തിനകം ഉടമകൾ എത്താത്ത പക്ഷം മൃഗങ്ങളെ ലേലം ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT