നെയ്യാറ്റിൻകര ∙ കുത്തിവയ്പിനെ തുടർന്നു ഗർഭിണി ബോധരഹിതയായതിനെത്തുടർന്ന്; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയുടെ ചില്ല് തകർത്തു. സംഭവത്തിൽ കണ്ടാൽ അറിയാവുന്നവരെ പ്രതിയാക്കി പൂവാർ പൊലീസ് കേസെടുത്തു. പഴയകട റോയൽ മെഡിസിറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം. വ്ലാത്താങ്കര സ്വദേശിയും 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ കുത്തിവയ്പിനെ തുടർന്നു ഗർഭിണി ബോധരഹിതയായതിനെത്തുടർന്ന്, ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയുടെ ചില്ല് തകർത്തു. സംഭവത്തിൽ കണ്ടാൽ അറിയാവുന്നവരെ പ്രതിയാക്കി പൂവാർ പൊലീസ് കേസെടുത്തു. 

പഴയകട റോയൽ മെഡിസിറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം. വ്ലാത്താങ്കര സ്വദേശിയും 8 മാസം ഗർഭിണിയുമായ യുവതി, ഇൻസുലിൻ കുത്തിവയ്ക്കാൻ എത്തിയതാണ് തുടക്കം. ‌ഇവരെ നേരത്തെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും  വീടിനു സമീപത്തെ ആശുപത്രിയിൽ എത്തി ദിവസവും 5 നേരം ഇൻസുലിൻ കുത്തി വയ്ക്കണമെന്നു ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ നിർദേശിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

ഇതനുസരിച്ച് എത്തിയ യുവതിക്ക് ഒന്നിനു പകരം 2 ഡോസ് കുത്തിവയ്പ് എടുത്തുവെന്നും ഇതോടെ കുഴഞ്ഞു വീണുവെന്നും ആരോപിച്ചാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് വീണ്ടും എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.