ADVERTISEMENT

തിരുവനന്തപുരം∙ മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ പുറത്തേക്ക് ചാടി പോയി മരത്തിൽ കയറി ഇരുന്ന ബംഗാൾ കുരങ്ങിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തിരികെ എത്തിച്ചു.

 

audience
കുരങ്ങിനെ കാണാൻ എത്തിയവർ

10 വയസ്സുള്ള ആൺകുരങ്ങ് ആണ് ഇന്നലെ വൈകിട്ട് 3.30ന് കൂട്ടിൽ നിന്നു ചാടി പോയത്. മറ്റ് കുരങ്ങുകളുടെ കരച്ചിൽ കേട്ട് മരത്തിൽ നിന്നു താഴേക്ക് ഇറങ്ങിയ കുരങ്ങ് വീണ്ടും ഓടി മുകളിലേക്ക് പോയി ഇരുന്നു. 

 

പഴം എറിഞ്ഞ് കൊടുത്തിട്ടും കക്ഷി ‘കുലുങ്ങാതിരുന്നതോടെ’ ജീവനക്കാർ വെട്ടിലായി. മൃഗശാല വളപ്പിൽ നിന്നു കുരങ്ങ് പുറത്തേക്ക് ചാടി പോകുമെന്ന് വന്നതോടെ മയക്കു വെടിവയ്ക്കാൻ തീരുമാനിക്കുകയും മരത്തിന് താഴെ വലവിരിക്കുകയും ചെയ്തു. സർവസന്നാഹങ്ങളും ഒരുക്കി വിരട്ടിയതോടെ കുരങ്ങ് താഴെ ഇറങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com