തിരുവനന്തപുരം∙ വൈവിധ്യമാർന്ന രുചിക്കൂട്ടുകളും ഉൽപന്നങ്ങളുമായി കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച വൈഗ കാർഷിക പ്രദർശന മേള 2ന് സമാപിക്കും. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുമായി 250ൽ അധികം സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വൈവിധ്യമാർന്ന രുചിക്കൂട്ടുകളും ഉൽപന്നങ്ങളുമായി കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച വൈഗ കാർഷിക പ്രദർശന മേള 2ന് സമാപിക്കും. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുമായി 250ൽ അധികം സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കാർഷിക സർവകലാശാലയുടെ സ്റ്റാൾ ചാമ, കുതിരവാലി, ജോബ് ടിയേഴ്സ്, തിന, വരക്, കൂരവ്, തുടങ്ങിയ ചെറു ധാന്യങ്ങളെയും അവയുടെ ചെടികളെയും പരിചയപ്പെടുത്തുന്നു. കൃഷി വകുപ്പിന്റെ മൂല്യ വർധിത ഉൽപന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് ആരംഭിച്ച ബ്രാൻഡായ ‘കേരൾ അഗ്രോ’യിൽ ലിസ്റ്റ് ചെയ്ത ഉൽപന്നങ്ങൾ പരിചയപ്പെടുവാൻ അവസരം ആദ്യ സ്റ്റാളിൽ തന്നെയുണ്ട്.

ADVERTISEMENT

അതിരപ്പിള്ളി വനമേഖലയിലെ ആദിവാസികളുടെ ബ്രാൻഡഡ് ഉൽപന്നങ്ങൾ, പൂർണമായും വനത്തിൽ നിന്നും ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, ശുദ്ധമായ കോഫി പൗഡർ, മഞ്ഞക്കൂവപ്പൊടി, ചീവയ്ക്ക പൊടി, തെള്ളി,കുടംപുളി, ഇഞ്ചി, മുളയരി എന്നിവയ്ക്കും തിരക്കേറി. ജമ്മു ആൻഡ് കശ്മീർ, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, അസം എന്നിവിടങ്ങളിലെ സ്റ്റാളുകളും ശ്രദ്ധേയമാണ്.

കോട്ടൂർക്കോണം, മൂവാണ്ടൻ, ആൾ സീഡൺ തുടങ്ങിയ വിവിധയിനം മാവിനങ്ങൾ മുട്ടൻ വരിക്ക, തേൻവരിക്ക, വിയറ്റ്നാം ഏർലി തുടങ്ങിയ പ്ലാവിനങ്ങൾ, അലങ്കാര സസ്യങ്ങൾ, പഴവർഗവിളകളുടെ തൈകൾ തുടങ്ങിയവ നഴ്സറികളിൽ നിന്നു വാങ്ങാം. രാവിലെ 11 മുതൽ രാത്രി 10വരെയാണ് പ്രദർശനം.