കുറ്റിക്കാടിന് തീപിടിച്ചു; സമീപത്ത് കരയിൽ കയറ്റിവച്ചിരുന്ന 25 വള്ളങ്ങൾ കത്തിനശിച്ചു
വിഴിഞ്ഞം ∙ വലിയ കടപ്പുറത്ത് കുറ്റിക്കാടിന് തീപിടിച്ച് സമീപത്ത് കരയിൽ കയറ്റിവച്ചിരുന്ന 25 വള്ളങ്ങൾ കത്തിനശിച്ചു. ഉപയോഗ ശൂന്യമായതും അറ്റകുറ്റപ്പണിക്ക് കയറ്റി വച്ചിരുന്നവയും ഇതിൽ ഉൾപ്പെടുന്നു. ഇരുനൂറിലേറെ മത്സ്യബന്ധന വള്ളങ്ങൾ ഇതിന് സമീപത്ത് ഉണ്ടായിരുന്നു. കരയിൽ കയറ്റി വച്ചിരുന്ന കട്ടമരങ്ങളും കത്തി

വിഴിഞ്ഞം ∙ വലിയ കടപ്പുറത്ത് കുറ്റിക്കാടിന് തീപിടിച്ച് സമീപത്ത് കരയിൽ കയറ്റിവച്ചിരുന്ന 25 വള്ളങ്ങൾ കത്തിനശിച്ചു. ഉപയോഗ ശൂന്യമായതും അറ്റകുറ്റപ്പണിക്ക് കയറ്റി വച്ചിരുന്നവയും ഇതിൽ ഉൾപ്പെടുന്നു.
ഇരുനൂറിലേറെ മത്സ്യബന്ധന വള്ളങ്ങൾ ഇതിന് സമീപത്ത് ഉണ്ടായിരുന്നു. കരയിൽ കയറ്റി വച്ചിരുന്ന കട്ടമരങ്ങളും കത്തി നശിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.സംഭവത്തിൽ ദുരൂഹതയുണ്ടെന്നു വിഴിഞ്ഞം ഇടവക അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2.30 നാണ് സംഭവം. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പുലിമുട്ടിന് സമീപത്തെ കുറ്റിക്കാടിനാണ് തീപിടിച്ചത്.
ഇവിടെ ജോലിയിലുണ്ടായിരുന്ന ജീവനക്കാർ ഉടൻ തീ നിയന്ത്രിക്കാൻ ആരംഭിച്ചു. അതിനാൽ വൻ നാശനഷ്ടം ഒഴിവായി. വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സിന്റെ 2 യൂണിറ്റ് എത്തി രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തിൽ വിഴിഞ്ഞം ഇടവക അധികൃതർ കോസ്റ്റൽ പൊലീസ്, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകി.