കാട്ടാക്കട ∙ മാറനല്ലൂർ കോട്ടമുകളിൽ പ്രവർത്തിക്കുന്ന കെടിഡിസി ബീയർ പാർലറിലെത്തി അതിക്രമം കാട്ടുകയും പാർലറിനു നാശം വരുത്തുകയും ചെയ്ത 5അംഗ സംഘത്തിലെ 2 പേർ പൊലീസ് കസ്റ്റഡിയിൽ. ഊരുട്ടമ്പലം പാലോട്ടുകോണം സ്വദേശി അരുൺ ബാബു(28), പരിയാകോട് സ്വദേശി ബിജു(കുഞ്ഞുമോൻ–35) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ മാറനല്ലൂർ കോട്ടമുകളിൽ പ്രവർത്തിക്കുന്ന കെടിഡിസി ബീയർ പാർലറിലെത്തി അതിക്രമം കാട്ടുകയും പാർലറിനു നാശം വരുത്തുകയും ചെയ്ത 5അംഗ സംഘത്തിലെ 2 പേർ പൊലീസ് കസ്റ്റഡിയിൽ. ഊരുട്ടമ്പലം പാലോട്ടുകോണം സ്വദേശി അരുൺ ബാബു(28), പരിയാകോട് സ്വദേശി ബിജു(കുഞ്ഞുമോൻ–35) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന 3 പേർക്കായി തിരച്ചിൽ നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

 ഞായർ വൈകിട്ട് മദ്യപിച്ച് ലക്കുകെട്ട് ബീയർ പാർലറിൽ എത്തിയ സംഘം ബീയർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. പാർലറിലെ ഗ്ലാസ് അടിച്ച് തകർത്തു. ജീവനക്കാരെത്തി ഇവരെ പൂട്ടിയിട്ടു. പൊലീസ് എത്തും മുൻപേ ജീവനക്കാരെ മർദിച്ച് ഗേറ്റ് തകർത്ത് അക്രമി സംഘം പുറത്ത് കടന്നു. പാർലറിന് 17,000രൂപയുടെ നാശം സംഭവിച്ചു. സംഘർഷത്തെ തുടർന്ന് 2 മണിക്കൂറോളം കച്ചവടം നിലച്ച് 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായുമാണ് പരാതിയെന്ന് മാറനല്ലൂർ പൊലീസ് അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT