അച്ചടക്കലംഘനം: 4 കെഎസ്ആർടിസി ജീവനക്കാർക്കു സസ്പെൻഷൻ
തിരുവനന്തപുരം ∙ മദ്യപിച്ചു ബസ് ഓടിച്ച 2 ഡ്രൈവർമാർ, ടിക്കറ്റിൽ തിരിമറി നടത്തിയ കണ്ടക്ടർ, അമിതവേഗത്തിൽ അപകടം ഉണ്ടാക്കിയ ഡ്രൈവർ ഉൾപ്പെടെ അച്ചടക്ക ലംഘനം നടത്തിയ നാലു ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.മദ്യപിച്ചു ബസ് ഓടിച്ച് അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത

തിരുവനന്തപുരം ∙ മദ്യപിച്ചു ബസ് ഓടിച്ച 2 ഡ്രൈവർമാർ, ടിക്കറ്റിൽ തിരിമറി നടത്തിയ കണ്ടക്ടർ, അമിതവേഗത്തിൽ അപകടം ഉണ്ടാക്കിയ ഡ്രൈവർ ഉൾപ്പെടെ അച്ചടക്ക ലംഘനം നടത്തിയ നാലു ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.മദ്യപിച്ചു ബസ് ഓടിച്ച് അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത സംഭവത്തിൽ മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ.ആർ. ജയരാജിനെ സസ്പെൻഡ് ചെയ്തു.
മാർച്ച് 19 ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവീസ് നടത്തവേ കുറ്റിപ്പുറത്തിനു സമീപം കാറുമായി ഉരസി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു.മാർച്ച് 1 ന് അമിത വേഗതയിൽ ബസ് ഓടിച്ചു രണ്ടു കാറുകളിൽ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ 3 പേർക്കു ഗുരുതര പരുക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ്. മാരിയപ്പനെയും സസ്പെൻഡ് ചെയ്തു. ടിക്കറ്റ് നൽകുന്നതിൽ ക്രമക്കേടു കാട്ടിയ സംഭവത്തിൽ തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തു.