തിരുവനന്തപുരം ∙ പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളിൽ നടത്തിയ ശുശ്രൂഷകളിൽ ആയിരക്കണക്കിനു

തിരുവനന്തപുരം ∙ പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളിൽ നടത്തിയ ശുശ്രൂഷകളിൽ ആയിരക്കണക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളിൽ നടത്തിയ ശുശ്രൂഷകളിൽ ആയിരക്കണക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം  നാളെ ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളിൽ നടത്തിയ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

ഇന്നലെ രാവിലെ പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ നിന്ന് വിവിധ സഭകളുടെ നേതൃത്വത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു. പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ഇന്ന് രാത്രി പത്തരയ്ക്ക് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും. പുത്തൻ തിരിയും വെള്ളവും ആശിർവദിക്കൽ, പെസഹാ പ്രഘോഷണം, സ്തോത്രയാഗ കർമം എന്നിവയ്ക്ക് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ 7 നും 8.45 നും വൈകിട്ട് 5 നും ദിവ്യബലി. ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിക്കും.

ദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി പുന്നൻറോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഫാ.അനീഷ്.ടി വർഗീസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പ്രദക്ഷിണം. ചിത്രം: മനോരമ
ADVERTISEMENT

പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഇന്ന് രാത്രി 7 ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ. നാളെ രാവിലെ 6.15 ന് പ്രഭാത നമസ്കാരം.പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്ന് രാവിലെ 6 ന് വലിയ ശനിയുടെ തിരുകർമങ്ങൾ ആരംഭിക്കും. ഈസ്റ്റർ ദിനത്തിൽ പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ ശുശ്രൂഷകൾ. രാവിലെ 5.45 നും 7.15 നും 9.15 നും  കുർബാന.

പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നാളെ പുലർച്ചെ രണ്ടരയ്ക്ക് രാത്രി നമസ്കാരത്തോടെ ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും. വികാരി ഫാ. മാത്യു നൈനാൻ കാർമികത്വം വഹിക്കും.

കഴക്കൂട്ടം∙ പള്ളിത്തുറ വിശുദ്ധ മേരി മഗ്ദലന ദേവാലയത്തിൽ പെസഹ വ്യാഴം തിരു കർമങ്ങൾ ഇടവക വികാരി ഫാ.ബിനു ജോസഫ് അലക്സിന്റെ കാർമികത്വത്തിൽ നടന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ പാദം കഴുകിയാണ് പാദക്ഷാളനകർമം നടത്തിയത്. ദേവാലയത്തിൽ ദു:ഖ വെള്ളിയാഴ്ച തിരു കർമങ്ങൾക്ക് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിച്ചു.  ഈസ്റ്റർ രാത്രിയിലെ തിരു കർമങ്ങൾക്ക് മുൻ ബിഷപ് ഡോ. സൂസപാക്യവും നേതൃത്വം നൽകും

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇന്ന് രാത്രി പത്തരയ്ക്ക് അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യ കാർമികത്വത്തിൽ പെസഹ ജാഗരം. ദീപാരാധന, പെസഹ പുത്തൻ തീയും തിരിയും ആശിർവദിക്കൽ. നാളെ രാവിലെ 7.30നും 10.30 നും വൈകിട്ട് 5 നും 6.45 നും ദിവ്യബലി.

ADVERTISEMENT

പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഇന്ന് രാവിലെ 8 ന് പ്രഭാത നമസ്കാരം, 9.30 ന് കുർബാന. വൈകിട്ട് 5 ന് സന്ധ്യാ നമസ്കാരം, 6.30 ന് ഉയിർപ്പ് ശുശ്രൂഷ, വിശുദ്ധ കുർബാന. 

പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയിൽ ഇന്ന് വൈകിട്ട് 6 ന് സഭാ സംഘടനകളുടെ നേതൃത്വത്തിൽ കഷ്ടാനുഭവ ഗാനസന്ധ്യ. നാളെ പുലർച്ചെ നാലരയ്ക്കും രാവിലെ 9.45 നും വൈകിട്ട് 6 നും 7.15 നും ആരാധന. 

പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ ഇന്ന് രാവിലെ 6 ന് കു‍ർബാന, രാത്രി 7 ന് സന്ധ്യാ നമസ്കാരം, ഉയിർപ്പിന്റെ ശുശ്രൂഷ, കുർബാന. 

പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ ഇന്ന് രാവിലെ 10 ന് കുർബാന. വൈകിട്ട് 6 ന് സന്ധ്യാ പ്രാർഥന. 7 ന് ഉയിർപ്പിന്റെ ശുശ്രൂഷകൾ. 

ADVERTISEMENT

പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നാളെ പുലർച്ചെ രണ്ടരയ്ക്ക് രാത്രി നമസ്കാരം, 4 ന് ഈസ്റ്റർ ശുശ്രൂഷകൾ. 4.30 ന് കുർബാന. 

ചിറ്റാഴ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നാളെ പുലർച്ചെ 3 ന് രാത്രി നമസ്കാരം. തുടർന്ന് ഉയിർപ്പ് ശുശ്രൂഷ. 4.30 ന് കുർബാന. 

കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നാളെ പുലർച്ചെ 3 ന് രാത്രി നമസ്കാരം. തുടർന്ന് വികാരി ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ ഉയിർപ്പ് ശുശ്രൂഷ. 4.30 ന് കുർബാന. 

കോട്ടൺഹിൽ കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്ന് രാത്രി 11ന് ഈസ്റ്റർ തിരുക്കർമങ്ങൾ. നാളെ രാവിലെ 6.30 നും 9 നും 11നും (ഇംഗ്ലിഷ്) വൈകിട്ട് 4 നും 5.30നും  വിശുദ്ധ കുർബാന. 

പേട്ട സെന്റ് ആൻസ് ഫൊറോന ദേവാലയത്തിൽ ഇന്ന് രാത്രി 10.30 ന് പുത്തൻ തീ, പെസഹ തിരി ആശീർവദിക്കൽ, സ്തോത്ര യോഗ കർമം. തുടർന്ന് യേശുവിന്റെ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം. നാളെ രാവിലെ 7 നും 8.30 നും ദിവ്യബലി.

പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ ഇന്ന് രാത്രി പത്തിന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന.

പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് രാത്രി 8.30 ന് ഈസ്റ്റർ ശുശ്രൂഷകൾ.

നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ പുലർച്ചെ 3 ന് ഉയിർപ്പ് പ്രഖ്യാപനം. 4 ന് പ്രഭാത നമസ്കാരം, ഉയിർപ്പ് ശുശ്രൂഷ, കുർബാന. രാവിലെ 6 ന് ഈസ്റ്റർ സന്ദേശം.