ബഷീറിനു നീതി അകലെ, വിചാരണ നീളുന്നു; തുടക്കം മുതൽ പ്രതിക്കു വേണ്ടി പൊലീസിന്റെയും സർക്കാരിന്റെയും ഒത്തുകളി
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ നാലര വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ല. തുടക്കം മുതൽ പൊലീസും സർക്കാരും പ്രതിക്കു വേണ്ടി ഒത്തുകളിച്ചതും
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ നാലര വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ല. തുടക്കം മുതൽ പൊലീസും സർക്കാരും പ്രതിക്കു വേണ്ടി ഒത്തുകളിച്ചതും
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ നാലര വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ല. തുടക്കം മുതൽ പൊലീസും സർക്കാരും പ്രതിക്കു വേണ്ടി ഒത്തുകളിച്ചതും
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ നാലര വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ല. തുടക്കം മുതൽ പൊലീസും സർക്കാരും പ്രതിക്കു വേണ്ടി ഒത്തുകളിച്ചതും ശ്രീറാം സർവീസിൽ തിരിച്ചെത്തിയതും ഏറെ വിവാദമുയർത്തിയിരുന്നു. കേസിൽ കുറ്റപത്രം നൽകിയിട്ടും വിചാരണ നീട്ടാൻ വ്യവഹാരങ്ങൾക്കു പിന്നാലെയായി ശ്രീറാം. കാറിലുണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് ഇപ്പോൾ കേസിൽ നിന്നു കുറ്റവിമുക്തയായി.
ഏറെ സമ്മർദങ്ങൾക്കൊടുവിലാണു 2020 ഫെബ്രുവരിയിൽ കേസിൽ കുറ്റപത്രം നൽകിയത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാൽ അപകടമുണ്ടായി യാത്രക്കാർക്കും കാൽനടക്കാർക്കും മരണം വരെ സംഭവിക്കാമെന്നും പൊതുമുതലിനു നാശനഷ്ടമുണ്ടാകുമെന്നും അറിവും ബോധ്യവുമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളാണിത്. ശ്രീറാമിനൊപ്പം സംഭവസമയത്തു കാറിലുണ്ടായിരുന്ന വഫ എന്ന യുവതിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തി. ഇവർ രണ്ടാം പ്രതിയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തെന്നാണു കുറ്റം. 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള വെള്ളയമ്പലം–മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായും കാർ ഓടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണു കെ.എം.ബഷീർ കൊല്ലപ്പെടുന്നത്.
സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന ബഷീറിന്റെ വിയോഗം മാധ്യമലോകവും പൊതുസമൂഹവും ഒരുപോലെ ചർച്ച ചെയ്ത വലിയ സംഭവമായിട്ടും ഒന്നാം പ്രതി ശ്രീറാം സസ്പെൻഷൻ കാലാവധിക്കിടെ സർക്കാർ സർവീസിൽ തിരികെ പ്രവേശിച്ചു. വിദേശത്തെ ഉന്നത പഠന ശേഷം മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ റവന്യു വകുപ്പിൽ സർവേ ഡയറക്ടറായി നിയമിച്ചിരുന്നു. ചുമതലയിൽ പ്രവേശിക്കുന്നതിനു മുൻപു നടത്തിയ ആഘോഷ വിരുന്നിനു ശേഷം സംഭവദിവസം രാത്രി 12.30 നു സുഹൃത്ത് വഫ ഫിറോസിനെ കാറുമായി കവടിയാറിലേക്കു ശ്രീറാം വിളിച്ചു വരുത്തുകയായിരുന്നെന്നു കുറ്റപത്രത്തിലുണ്ട്. വഫയെ മാറ്റി ഡ്രൈവിങ് ഏറ്റെടുത്ത ശ്രീറാം കാർ ഓടിക്കുന്നതിനിടെ പബ്ലിക് ഓഫിസിനു മുൻപിൽ നിയന്ത്രണം വിട്ടു ബഷീറിന്റെ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ബഷീർ.
വിവാദമായി പൊലീസിന്റെ ഒത്തുകളി
മ്യൂസിയം സ്റ്റേഷനിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്താണ് അപകടം നടന്നത്. നിമിഷങ്ങൾക്കകം മ്യൂസിയം ക്രൈം എസ്ഐ ജയപ്രകാശും സംഘവും സ്ഥലത്തെത്തി. ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ ശ്രീറാം, ബഷീറിനെ റോഡിലേക്കു മാറ്റിക്കിടത്തിയെന്നും ആ സമയത്തു മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികൾ പിന്നീടു പൊലീസിനു മൊഴി നൽകി. ചോദ്യം ചെയ്യലിനു മുതിർന്ന പൊലീസിനോടു ശ്രീറാം താൻ ആരാണെന്നു വ്യക്തമാക്കിയതോടെ അവരുടെ സമീപനം മാറി. വഫയെ ഉടൻ പൊലീസ് വീട്ടിലേക്കു പറഞ്ഞയച്ചു. ശ്രീറാമിനെ പൊലീസ് ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു.
കാര്യമായ പരുക്കില്ലെങ്കിലും മെഡിക്കൽ കോളജിലേക്കു തന്നെ മാറ്റണമെന്നു ഡോക്ടറായ ശ്രീറാം തന്നെ നിർദേശിച്ചു. എന്നാൽ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിനു മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നു രേഖകളിൽ കുറിച്ചു. പ്രതി മദ്യപിച്ചതായി സംശയമുണ്ടായാൽ ശ്വാസ പരിശോധനയും രക്തപരിശോധനയും നടത്തണമെന്ന ചട്ടമുണ്ടെങ്കിലും അതിനായി ഡോക്ടറോട് ആവശ്യപ്പെടാതെ പൊലീസ് ശ്രീറാമിനെ അവിടെ നിന്നു വിട്ടയച്ചു. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാതെ സുഹൃത്തിനൊപ്പം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കാണു പോയത്. അവിടെയും ഐഎഎസ് സംഘം ഇടപെട്ടതോടെ രക്തപരിശോധന നടന്നില്ല. മൊഴി രേഖപ്പെടുത്തൽ പൊലീസ് മനഃപൂർവം വൈകിച്ചു. മാധ്യമ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണു വഫയെ വീട്ടിൽ നിന്നു വിളിച്ചു വരുത്തി പിന്നീടു വൈദ്യപരിശോധന നടത്തിയത്.
കണ്ടത് കള്ളക്കളികൾ...
ബഷീറിന്റെ മരണം നടന്ന ദിവസം തന്നെ കേസ് വഴി തിരിച്ചു വിടാൻ നടന്ന ശ്രമങ്ങളേറെ. രാവിലെ ബഷീറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുമ്പോഴാണു ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്ന വിവരം പുറത്തായത്. അപ്പോഴേക്കും അപകടം നടന്നു 9 മണിക്കൂർ പിന്നിട്ടിരുന്നു. രാവിലെ പത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ കൂട്ടി പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാംപിൾ എടുത്തെങ്കിലും മണിക്കൂറുകൾ വൈകിയുള്ള പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
തന്റെ പേരിലുള്ള കെഎൽ 01-ബി എം 360 നമ്പർ വോക്സ്‌വാഗൺ കാർ സംഭവസമയത്ത് ഓടിച്ചിരുന്നതു ശ്രീറാം ആണെന്നു വഫ മൊഴി നൽകി. മാധ്യമ ഇടപെടലിനെ തുടർന്നാണു വഫയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. വൈകിട്ട് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വാഹനമോടിച്ചത് ആരാണെന്ന് അറിയില്ല എന്നാണു പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. നിസ്സാര വകുപ്പുകളിട്ടായിരുന്നു കേസെടുത്തിരുന്നത്. പിന്നീടു പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനൽ റിപ്പോർട്ടിലാണു ജാമ്യമില്ലാ വകുപ്പു ചുമത്തിയത്.
ശ്രീറാമിനു സർക്കാരിന്റെ സമ്മാനങ്ങൾ
∙സസ്പെൻഷനിലായി 6 മാസം കഴിഞ്ഞയുടൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിലെടുക്കാൻ ഐഎഎസ് സംഘത്തിന്റെ സമ്മർദം. സർവീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. ശ്രീറാം കുറ്റം ചെയ്തതിനു തെളിവില്ലെന്നായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. പത്രപ്രവർത്തകരുടെ ചില പ്രതിനിധികളെ മുഖ്യമന്ത്രിയുടെ ഓഫിസിൽ രഹസ്യമായി വിളിച്ച് അവരുടെ കൂടി സമ്മതത്തോടെ 2020 മാർച്ചിൽ സർവീസിൽ തിരിച്ചെടുത്തു. കോവിഡ് 19 വ്യാപനം തടയുന്ന നടപടികൾ ഏകോപിപ്പിക്കുന്ന ചുമതലയുമായി ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിൽ സേവനം തുടങ്ങി.
ബഷീർ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, അത്തരം കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിച്ചതിലെ യുക്തി സർക്കാർ നോക്കിയില്ല. അതിനു ശേഷം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനു വ്യാജ വാർത്തകൾ കണ്ടെത്താൻ ചുമതല നൽകി. സർക്കാരിനെതിരായ വാർത്തകൾ വ്യാജമെന്നു മുദ്ര കുത്തുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികൾ വിവാദമായിരിക്കെയാണു ശ്രീറാമിനു പുതിയ ചുമതല നൽകിയത്. വിവാദമായപ്പോൾ മാറ്റി. പിന്നീടു സർക്കാർ നൽകിയ പട്ടികയിൽ നിന്നു ശ്രീറാമിനെ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു നിരീക്ഷകനാക്കി. കമ്മിഷനു പരാതി ലഭിച്ചപ്പോൾ മടക്കി അയച്ചു. തുടർന്നു മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയാക്കി. അതിനു ശേഷം ആലപ്പുഴ ജില്ലാ കലക്ടറാക്കി. വിവാദമുണ്ടായപ്പോൾ അവിടെ നിന്നും മാറ്റി. ശേഷം ഭക്ഷ്യ മന്ത്രി അറിയാതെ സപ്ലൈകോ എംഡിയാക്കി.