യുപിഐ ഇടപാടിലൂടെ കൈപ്പറ്റിയത് സാധനം വിറ്റ 620 രൂപ; പെട്ടിക്കടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
വർക്കല∙ മൈതാനത്ത് പെട്ടിക്കട നടത്തുന്ന സി.പി.രാഹുലന്റെ ബാങ്ക് ഓഫ് ബറോഡ വർക്കല ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. കഴിഞ്ഞ ഡിസംബറിൽ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ കടയിൽ നിന്ന് 620 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയ ശേഷം പണം യുപിഐ വഴി രാഹുലന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും

വർക്കല∙ മൈതാനത്ത് പെട്ടിക്കട നടത്തുന്ന സി.പി.രാഹുലന്റെ ബാങ്ക് ഓഫ് ബറോഡ വർക്കല ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. കഴിഞ്ഞ ഡിസംബറിൽ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ കടയിൽ നിന്ന് 620 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയ ശേഷം പണം യുപിഐ വഴി രാഹുലന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ, പണം നൽകി സാധനങ്ങൾ കൊണ്ടു പോയി.
രണ്ടാഴ്ചയ്‌ക്കു ശേഷം യുപി സ്വദേശികൾ മടങ്ങിയെത്തി അന്നത്തെ യുപിഐ ഇടപാട് വഴിയുള്ള പണം രാഹുലന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അതിനാൽ നേരിട്ടു തന്ന പണം മടക്കിത്തരാനും ആവശ്യപ്പെട്ടു. തുടർന്ന് രാഹുലൻ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് 40 വർഷമായുള്ള അക്കൗണ്ട് മരവിപ്പിച്ചതായി അറിഞ്ഞത്. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്താൽ അക്കൗണ്ട് മരവിപ്പിക്കപ്പെടുന്ന സംവിധാനം ഉണ്ടെന്നാണ് വിവരം. യുപി സ്വദേശികളുടെ അക്കൗണ്ടുകൾക്കൊപ്പമാണ് രാഹുലന്റെ അക്കൗണ്ടും മരവിപ്പിച്ചതെന്നാണു ബാങ്കിൽ നിന്നു ലഭിച്ച വിവരം.