തിരുവനന്തപുരം ∙ പീഡന പരാതി നൽകിയ യുവതിയെ അഭിഭാഷകന്റെ ഓഫിസിൽവച്ചു മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ നൽകിയ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. മാത്രമല്ല, ജാമ്യവ്യവസ്ഥ ലംഘിച്ചു സംസ്ഥാനത്തിനു പുറത്തുപോയെന്ന സർക്കാർ പരാതിയിൽ എൽദോസ് കോടതിയിൽ മാപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പീഡന പരാതി നൽകിയ യുവതിയെ അഭിഭാഷകന്റെ ഓഫിസിൽവച്ചു മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ നൽകിയ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി.  മാത്രമല്ല, ജാമ്യവ്യവസ്ഥ ലംഘിച്ചു സംസ്ഥാനത്തിനു പുറത്തുപോയെന്ന സർക്കാർ പരാതിയിൽ എൽദോസ് കോടതിയിൽ മാപ്പു ചോദിച്ചതോടെ സംസ്ഥാനത്തിനു പുറത്തു പോകാനുള്ള ജാമ്യ വ്യവസ്ഥയിലെ നിബന്ധനയും അഡീഷനൽ സെഷൻസ് കോടതി പി‍ൻവലിച്ചു. പീഡന പരാതിയിൽ ഒക്ടോബർ 20നാണു കോടതി ജാമ്യം നൽകിയത്.  

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിനു ഹാജരാകണം, അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയോ തത്തുല്യമായ ജാമ്യക്കാരെയോ ഹാജരാക്കണം, സംസ്ഥാനമോ രാജ്യമോ വിട്ടു പോകരുത്, സാക്ഷിയെ സ്വാധീനിക്കാൻ പാടില്ല എന്നിവയായിരുന്നു വ്യവസ്ഥകൾ. എന്നാൽ 2 മാസം മുൻപു ജാമ്യ വ്യവസ്ഥ ലംഘിച്ചു എൽദോസ് റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്നു ജാമ്യം റദ്ദാക്കണമെന്നു പരാതിക്കാരിയും സർക്കാരും ആവശ്യപ്പെട്ടു.

ADVERTISEMENT

എന്നാൽ താൻ എംഎൽഎയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല സമ്മേളനത്തിൽ പങ്കെടുത്തതെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും എൽദോസ് കോടതിയെ അറിയിച്ചു.മാത്രമല്ല, ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം യാത്രകൾ ആവശ്യമായതിനാൽ ആ വ്യവസ്ഥ ഒഴിവാക്കണമെന്നും ഹർജി നൽകി. അതിന്റെ അടിസ്ഥാനത്തിലാണു കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബർ 28നാണു എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്.