8 ദിവസമായി; തുള്ളി വെള്ളമില്ല സാറേ...
വർക്കല∙ വിനോദസഞ്ചാര മേഖലയിൽ സ്ഥിതി ചെയ്യുന്ന ജനാർദനപുരം ലക്ഷംവീട് പ്രദേശങ്ങളിൽ എട്ടു ദിവസമായി വെള്ളം കിട്ടാതെ വലയുന്നതായി പരാതി. വയോധികരും കുട്ടികളും ഉൾപ്പെടുന്ന നിരവധി കുടുംബങ്ങൾക്കു ജലഅതോറിറ്റി പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. പ്രദേശത്ത് ഒരു അങ്കണവാടിയിലെ കുട്ടികൾക്കും പ്രാഥമിക കൃത്യങ്ങൾ

വർക്കല∙ വിനോദസഞ്ചാര മേഖലയിൽ സ്ഥിതി ചെയ്യുന്ന ജനാർദനപുരം ലക്ഷംവീട് പ്രദേശങ്ങളിൽ എട്ടു ദിവസമായി വെള്ളം കിട്ടാതെ വലയുന്നതായി പരാതി. വയോധികരും കുട്ടികളും ഉൾപ്പെടുന്ന നിരവധി കുടുംബങ്ങൾക്കു ജലഅതോറിറ്റി പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം.
പ്രദേശത്ത് ഒരു അങ്കണവാടിയിലെ കുട്ടികൾക്കും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള വെള്ളം പോലും ലഭ്യമല്ലാതായി. പരാതിയുമായി പ്രദേശവാസികൾ ജലഅതോറിറ്റി ഓഫിസിൽ വിളിച്ചു പറയുമ്പോൾ രാത്രിയാകുന്നതോടെ വെള്ളമെത്തുമെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ എട്ടു ദിവസം കഴിഞ്ഞിട്ടും വെള്ളം എത്തിയിട്ടില്ല.
തൽക്കാലം വർക്കല നഗരസഭ വഴി ടാങ്കറിൽ വെള്ളം എത്തിച്ചു നൽകിയെങ്കിലും വരും ദിവസങ്ങളിലും മുടങ്ങിയാൽ ജലഅതോറിറ്റിക്കു മുന്നിൽ സമരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.